ശബരിമല നട നാളെ തുറക്കും;വലിയ നിയന്ത്രണങ്ങളുണ്ടാകില്ല, വ്യക്തതയില്ലാതെ വിധി നടപ്പാക്കേണ്ടെന്ന് സിപിഎം

  |   Keralanews

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ശബരില നട ശനിയാഴ്ച വൈകീട്ട് തുറക്കും. മണ്ഡല ഉത്സവത്തിനായി നട തുറക്കാനിരിക്കെ ശബരിമലയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പടുത്തേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.

പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തിൽ ശബരിമലയിൽ സംഘർഷത്തിന് സാധ്യതയില്ലെന്നാണ് നിഗമനം. എന്നാൽ പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ യുവതികൾ ദർശനത്തിന് എത്താനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഉണ്ടായാൽ മാത്രം മുൻ വർഷത്തിന് സമാനമായി ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ ഏർപ്പെടുത്തുക എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

ശബരിമല വിഷയത്തിൽ പരിശോധനാ വിഷയങ്ങൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാൽ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്നാണ് സർക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സർക്കാരിന് നൽകിയത്. വിധിയിൽ വ്യക്തയില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സെക്രട്ടറിയേറ്റിനും. ജഡ്ജിമാർക്കിടയിൽ തന്നെ ഭിന്നഭിപ്രായമാണെന്നും സിപിഎം വിലയിരുത്തി.

2018 സെപ്റ്റംബർ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോൾ 2018 സെപ്റ്റംബർ 28-ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് വരുന്നില്ലെന്നനിയമോപദേശമാണ് സർക്കാരിന് മുന്നിൽ ഇപ്പോഴുള്ളത്....

ഫോട്ടോ http://v.duta.us/z9Hf4gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/586tCQAA

📲 Get Kerala News on Whatsapp 💬