ശബരിമല യുവതീപ്രവേശനം: വിശാല ബെഞ്ചില്‍ എത്ര അംഗങ്ങള്‍? ജസ്റ്റിസ് നരിമാന്‍ ബെഞ്ചില്‍ ഉണ്ടാകുമോ?

  |   Keralanews

വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, അനുപേക്ഷണീയമായ മതാചാരം നിർണ്ണയിക്കാൻ കോടതിക്ക് അധികാരമുണ്ടോ, മതപരമായ കാര്യത്തിൽ അന്യമതത്തിൽ ഉള്ളവരുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കാമോ തുടങ്ങി ഏഴ് വിഷയങ്ങൾ പരിഗണിക്കാനാണ് ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാഹർജികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഏഴംഗബെഞ്ച് രൂപവത്കരിക്കാൻ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, അടുത്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച കേസ് രണ്ടാഴ്ചയ്ക്കുള്ളിൽ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഇത് സംബന്ധിച്ച് വ്യക്തതയുണ്ടാകും.

സുപ്രീം കോടതിയിലെ മാസ്റ്റർ ഓഫ് ദി റോസ്റ്റർ എന്ന നിലയിൽ ബെഞ്ച് രൂപീകരിക്കാൻ ഉള്ള അധികാരം ചീഫ് ജസ്റ്റിസിന് ആണ്. ആരൊക്കെ ബെഞ്ചിൽ വേണം എന്ന കാര്യവും ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ഷിരൂർ മഠം കേസിൽ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, അജ്മീർ ദർഗ്ഗ കമ്മിറ്റി കേസിൽ അഞ്ചംഗ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിന്റെ ചില ഭാഗങ്ങൾ പോലും വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ശബരിമല യുവതീപ്രവേശന-പുനഃപരിശോധനാ ഹർജികളിലെ ഭൂരിപക്ഷ വിധി. അതിനാൽ വിശാല ബെഞ്ചിൽ ഒൻപത് അംഗങ്ങൾ ഉണ്ടായാലും അത്ഭുതപ്പെടാൻ ഇല്ല....

ഫോട്ടോ http://v.duta.us/SA315gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/j5pkmgAA

📲 Get Kerala News on Whatsapp 💬