ശിശുദിനത്തിന് പഞ്ചരത്‌നങ്ങള്‍; ഒത്തുചേരലൊരുക്കി എസ്.എ.ടി.

  |   Keralanews

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിലെ ശിശുദിനാഘോഷത്തിന് മിഴിവേകാൻ ഇക്കുറി പഞ്ചരത്നങ്ങളുമെത്തി. 1995-ൽ വെഞ്ഞാറമൂട് സ്വദേശിനി രമാദേവിക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളായിരുന്നു ഇക്കുറി വിശിഷ്ടാതിഥികൾ. എസ്.എ.ടി. യിൽ ജനിച്ച ഇവരെ ക്ഷണിച്ചുകൊണ്ടാണ് ഇക്കുറി ആശുപത്രി അധികൃതർ ശിശുദിനാഘോഷം വ്യത്യസ്തമാക്കിയത്.

ചടങ്ങിൽ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിവർക്കൊപ്പം എത്തിയിരുന്നു. റിക്രിയേഷൻ ഹാളിൽ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു.

നവംബർ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

എസ്.എ.ടി. യിൽ 2016 ബാച്ചിലെ എം.ഡി. പീഡിയാട്രിക്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാർവതി എസ്.മേനോന് പ്രൊഫ. സതി മെമ്മോറിയൽ ഗോൾഡ് മെഡൽ അദ്ദേഹം കൈമാറി. ആശുപത്രി വാർഡുകളിൽ, രോഗീപരിചരണത്തിന് മികച്ച വാർഡായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാം വാർഡിലെ ജീവനക്കാർക്കും, ഏറ്റവും വൃത്തിയുള്ള വാർഡായി തിരഞ്ഞെടുത്ത നാലാം വാർഡിലെ ജീവനക്കാർക്കും ടിക്കാറാം മീണ ഉപഹാരങ്ങൾ നൽകി.

വിശിഷ്ടാതിഥികളായ പഞ്ചരത്നങ്ങളെയും ആദരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിർമ്മല, ഡോ. വി.കെ.ദേവകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. അനിത, ഡോ. സൂസൻ ഉതുപ്പ്, ആർ.എം.ഒ.മാരായ ഡോ. പ്രിയശ്രീ, ഡോ. വിജയകുമാർ, നഴ്സിങ് ഓഫീസർ അനുരാധ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മജീഷ്യൻ ഭരതിന്റെ നേതൃത്വത്തിൽ മാജിക് ഷോയും നടന്നു....

ഫോട്ടോ http://v.duta.us/94QF3gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/v2rRtAAA

📲 Get Kerala News on Whatsapp 💬