ശിശുദിനത്തിൽ കുട്ടികളുമായെത്തി നഗരസഭയ്ക്ക് മുന്നിൽ കുടുംബത്തിന്റെ സമരം

  |   Thiruvananthapuramnews

നെയ്യാറ്റിൻകര: സ്വകാര്യ സ്ഥാപനത്തിന്റെ മതിലിലെ കല്ലുകൾ ഇളകിവീണ് വീടിന് അപകട ഭീഷണി. പരാതികൊടുത്തിട്ടും നടപടി എടുക്കാത്തതിനെത്തുടർന്ന് ശിശുദിനത്തിൽ കുട്ടികളുമായെത്തി ഒരുകുടുംബം നഗരസഭയ്ക്ക് മുന്നിൽ പായ വിരിച്ച് കിടപ്പുസമരം നടത്തി.

വ്ളാങ്ങാമുറി ഗ്രാമം കവലയിൽ മേലെതട്ടാംകരി വീട്ടിൽ അൽഫോൺസാമ്മയും കുടുംബവുമാണ് നീതിതേടി നഗരസഭയ്ക്ക് മുന്നിൽ സമരവുമായി എത്തിയത്.

ഇവരുടെ വീടിനോടുചേർന്ന് സ്വകാര്യ സ്ഥാപനമാണ് പ്രവർത്തിക്കുന്നത്.

അടിയിൽ കല്ലുകെട്ടി ഉയർത്തിയശേഷം വൻതോതിൽ മണ്ണിട്ട് നികത്തിയാണ് ഈ സ്ഥാപനം കെട്ടിടം നിർമിച്ചത്. തുടർച്ചയായ മഴയിൽ കൽക്കെട്ടുകൾ ഇളകിയപ്പോൾത്തന്നെ വീട്ടുകാർ സ്വകാര്യസ്ഥാപന അധികൃതരെ സമീപിച്ചു. അവർ തിരിഞ്ഞുനോക്കാതായതോടെ നഗരസഭയുടെ എൻജിനീയറിങ് അധികൃതർക്ക് പരാതി നൽകി.

ഇതിനിടെ വീണ്ടും കല്ലുകൾ ഇളകി അൽഫോൺസാമ്മയുടെ വീട്ടിലേക്കു മറിഞ്ഞ നിലയിലായി. ഇതോടെ അപകട ഭീഷണിയും വർധിച്ചു.

നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധിക്കുകയോ, സ്വകാര്യ സ്ഥാപനത്തിന് നോട്ടീസ് നൽകുകയോ ചെയ്തില്ല.

ഇവിടെ വൻതോതിൽ മണ്ണിട്ട് നിയമങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ ആരോപിച്ചു. അനധികൃത കെട്ടിടനിർമാണത്തിന് നഗരസഭ ഒത്താശ ചെയ്തുകൊടുത്തിട്ടുണ്ട്.

മതിലിന്റെ കരിങ്കൽ ഇളകിയഭാഗം കെട്ടി തങ്ങളുടെ വീടിന് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് അൽഫോൺസാമ്മയുടെ ആവശ്യം. അൽഫോൺസാമ്മയുടെ ഭർത്താവും രണ്ട് കുട്ടികളും വയസ്സായ അമ്മയുമൊത്താണ് നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തിയത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൗൺസിലർ ഗ്രാമം പ്രവീണും ഈ കുടുംബത്തിനൊപ്പം ചേർന്നു....

ഫോട്ടോ http://v.duta.us/uh54QAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/cDLKfAAA

📲 Get Thiruvananthapuram News on Whatsapp 💬