സുനിലിനെയും ബാലുവിനെയും ഇന്ന് ആദരിക്കും.

  |   Alappuzhanews

മുഹമ്മ: വെള്ളത്തിൽവീണ കുഞ്ഞിന് രക്ഷകരായ സുനിലിനെയും അമ്മാവൻ ബാലുവിനെയും വെള്ളിയാഴ്ച ആദരിക്കും. മുഹമ്മ ആര്യക്കര എ.ബി.വി.എച്ച്.എസ്.എസ്. സ്കൂളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിലാണിത്.കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സന്തോഷസൂചകമായി സുനിലിന് സൈക്കിൾ സമ്മാനിക്കും. ഇവർ രക്ഷപ്പെടുത്തിയ രണ്ടേകാൽ വയസ്സുകാരി സഫ്ന ഫാത്തിമയുടെ അമ്മ എക്ലൈസ് ഓഫീസറാണ്.സഹപ്രവർത്തകയുടെ കുഞ്ഞിനെ രക്ഷിച്ചതിന്റെ സന്തോഷം അറിയിക്കുന്നതിനായി അസോ. ഭാരവാഹികൾ സുനിലിന്റെ വീട്ടിലെത്തിയിരുന്നു.സ്കൂളിലേക്ക് ഏറെദൂരം സഞ്ചരിക്കേണ്ട അവസ്ഥ മനസ്സിലാക്കിയാണ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിച്ചത്. തുടർന്നും സഹായം നൽകുന്നതിനുള്ള കാര്യം ആലോചിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സഫ്നയുടെ അച്ഛൻ നൗഷാദ്, സുനിലിനും ബാലുവിനും പ്രത്യേക പാരിതോഷികം നൽകും....

ഫോട്ടോ http://v.duta.us/MZ5KBgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/98dW1QAA

📲 Get Alappuzha News on Whatsapp 💬