സ്പീക്ക് ഫോർ ഇന്ത്യ ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ചൂടേറിയ സംവാദമായി ജനാധിപത്യം

  |   Kannurnews

കണ്ണൂർ: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന രീതി രാജ്യത്ത് നടപ്പാക്കണം. രാജ്യത്തിന്റെ പുരോഗതിക്കും അനാവശ്യ സാമ്പത്തികബാധ്യതയില്ലാതാക്കാനും അതാവശ്യമാണെന്ന വാദഗതിയുമായി ഒരുവിഭാഗം. ശക്തമായ എതിർവാദവുമായി മറുവിഭാഗം തിരുത്താനെത്തി. ഫെഡറൽ സംവിധാനത്തെ മാത്രമല്ല ജനാധിപത്യത്തെപ്പോലും തകർക്കുന്നതായിരിക്കും ആ സമീപനമെന്ന് അവർ വാദിച്ചു. ഭരണഘടന ഉയർത്തുന്ന തിരഞ്ഞെടുപ്പ് മൂല്യങ്ങൾ നിലനിൽക്കണമെന്നും അവർ പറഞ്ഞു.

ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന 'സ്പീക്ക്ഫോർ ഇന്ത്യ' കേരള എഡീഷന്റെ ജില്ലാ സംവാദമത്സരത്തിലാണ് കലാലയ വിദ്യാർഥികൾ നിരന്നത്. വ്യാഴാഴ്ച കണ്ണൂർ ശ്രിനാരായണ കോളേജിലായിരുന്നു മത്സരം.

രാജ്യത്തിന് കോടികൾ ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് അടിക്കടിയുള്ള തിരഞ്ഞെടുപ്പ് എന്നുപറയുമ്പോൾ സാമ്പത്തികബാധ്യതവെച്ചുകൊണ്ടല്ല തിരഞ്ഞെടുപ്പിനെ അളക്കേണ്ടത്, മറിച്ച് നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയാണെന്ന് മറുപക്ഷം തിരിച്ചടിച്ചു. അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾകാരണം രാജ്യത്തെ വികസനപ്രവർത്തനങ്ങൾപോലും തടസ്സപ്പെടും. കള്ളപ്പണം വ്യാപിക്കും. എന്നുപറഞ്ഞതിനെ എതിർപക്ഷം പ്രതിരോധിച്ചത് തിരഞ്ഞെടുപ്പിന് കോടികൾ പാഴ്ചെലവാണെന്ന് പറയുന്നത് ശരിയല്ല. മറിച്ച് ആ പണം പോസ്റ്റർ ഒട്ടിക്കുന്നത് തുടങ്ങി സാധാരണക്കാരുടെ പ്രചാരണപ്രയത്നങ്ങളിലെ പ്രതിഫലമായിമാറുകയാണ് എന്നാണ്.

മൂന്നുമണിക്കൂർ നീണ്ട സംവാദത്തിൽ വിവിധ കലാലയങ്ങളിൽനിന്നായി 31 പേർ മാറ്റുരച്ചു. മേഖലാതല മത്സരത്തിലേക്ക് എട്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു....

ഫോട്ടോ http://v.duta.us/TqrNZgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/mag7YwAA

📲 Get Kannur News on Whatsapp 💬