സംരക്ഷണം നല്‍കില്ല, ശബരിമല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ- കടകംപള്ളി

  |   Keralanews

തിരുവനന്തപുരം: ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് ഇത്തവണ സംരക്ഷണം നൽകാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കിൽ അവർ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞർപോലും രണ്ടുതട്ടിലാണ് പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരുകൂട്ടർ. അതല്ല ആ വിധി നിലനിൽക്കുന്നുവെന്ന് മറ്റൊരുകൂട്ടർ. സ്വാഭാവികമായും സുപ്രീംകോടതി തന്നെ അതുസംബന്ധിച്ച് വ്യക്തത നൽകേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ട് എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ചിലർ ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് വാർത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്നം. അവർക്ക് തങ്ങളുടെ വ്യക്തിപ്രഭാവം പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങൾക്കൊന്നും ഗവൺമെന്റ് കൂട്ടുനിൽക്കാൻ പോകുന്നില്ല.

ഇത്തരക്കാരുടെ പ്രസ്താവനകൾ ചോദിച്ചുവാങ്ങി, ഇതിന് എതിർ നിൽക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീർത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു....

ഫോട്ടോ http://v.duta.us/VpmexAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ejCyLQAA

📲 Get Kerala News on Whatsapp 💬