സുരാജ് വെഞ്ഞാറമൂടിനെ തിരിച്ചറിഞ്ഞ് ടെസ്സ റോബോട്ട്

  |   Kollamnews

കൊല്ലം : സ്കൂൾ കാമ്പസിൽ പിറവി കൊണ്ട കുഞ്ഞു ജീനിയസ് റോബോട്ട് 'ടെസ്സ'യെ നേരിട്ടു കാണാൻ സുരാജ് െവഞ്ഞാറമൂടും ആൻട്രോയ്ഡ് കുഞ്ഞപ്പൻ സിനിമയുടെ അണിയറ പ്രവർത്തകരും പള്ളിമൺ സിദ്ധാർത്ഥയിലെത്തി. റോബോട്ടിനെ കുട്ടികൾക്ക് സമർപ്പിച്ച സുരാജ് വെഞ്ഞാറമൂടിന്റെ തന്നെ അറിയുമോ എന്ന ചോദ്യത്തിന് സുരാജിന്റെ ചരിത്രം മുഴുവൻ വിളമ്പി ടെസ്സ അമ്പരപ്പിച്ചു.ടെക്കോസ റോബോട്ടിക്സിന്റെ പരിശീലനത്തിൽ മികവുകാട്ടിയ കുട്ടികൾക്കും ചടങ്ങിൽ ശാസ്ത്രപ്രതിനിധികളെ അയച്ച 12 സ്കൂളുകൾക്കുള്ള ഉപഹാരങ്ങളും സുരാജ് വിതരണം ചെയ്തു. നടിയും അവതാരകയും സൈക്കോളജിസ്റ്റുമായ മാല പാർവതി, സൈജു കുറുപ്പ്, മേഘ മാത്യു, സംവിധായകൻ രതീഷ് പടുവാൾ, സ്കൂൾ മാനേജർ യു.സുരേഷ്, പി.ടി.എ. പ്രസിഡന്റ് ബി.സജീവ്, പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/NKtbVgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UxaiTwAA

📲 Get Kollam News on Whatsapp 💬