സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍

  |   Keralanews

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിവിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരള സർവ്വകലാശാലയുടെ മാർക്ക്ലിസ്റ്റുകൾ പിടിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാർക്ക്ലിസ്റ്റുകൾ പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ് ഡിആർഐ.

720 കിലോ സ്വർണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവർ തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്. ജൂൺ 14നാണ് ഡി ആർ ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. വിഷ്ണുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള സർവ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയെന്ന്ഡിആർഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാർക്ക്ലിസ്റ്റുകളാണ് റെയ്ഡിൽ കണ്ടെടുത്തത്.

മാർക്ക് ലിസ്റ്റുകൾ എങ്ങനെ ലഭിച്ചു എന്നതിൽ വിഷ്ണുവിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിൻസിപ്പൾ സെക്രട്ടറിക്ക് കത്ത്നൽകാൻ ഒരുങ്ങുകയാണ് ഡിആർഐ ....

ഫോട്ടോ http://v.duta.us/RKDmkQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/vHV53QAA

📲 Get Kerala News on Whatsapp 💬