ഹാർട്ട് ബീറ്റ്‌സ്

  |   Ernakulamnews

ആരോഗ്യപരിപാലന രംഗത്ത് കേരളത്തിന്റെ ഖ്യാതികൾ ഏറെയാണ്... എന്നാൽ, ജീവിതശൈലീ രോഗങ്ങൾക്ക്‌ മുന്നിൽ എന്തുകൊണ്ടോ മലയാളി പകച്ചുപോവുകയാണ്. ആരോഗ്യരംഗത്തെ കണക്കുകളെ അമ്പരപ്പിക്കുന്ന വൈരുധ്യം. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ ഹൃദ്രോഗികളിൽ ഒരുലക്ഷത്തിൽ 382 പുരുഷന്മാരും 128 വനിതകളും മരണത്തിന് കീഴ്‌പ്പെടുന്നുവെന്നാണ് പഠനവിവരങ്ങൾ. ഇത് അമേരിക്കയിലെയും ചൈനയിലെയും ജപ്പാനിലെയും നിരക്കിന്റെ ഇരട്ടിയെക്കാൾ അധികമാണ്. കാരണങ്ങൾ പലപ്പോഴായി വളരെ ചർച്ച ചെയ്യപ്പെട്ടവയാണ്... അതവിടെ നിൽക്കട്ടെ... അടുത്തിടെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയുന്ന ഒന്നാണ് 'കുഴഞ്ഞുവീണ് മരണം'. മലയാളിയുടെ ബോധമണ്ഡലത്തിൽ സ്ഫോടനങ്ങൾ തീർത്ത പ്രൊഫ. എം.എൻ. വിജയൻ പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീഴുന്ന കാഴ്ച ഇന്നും മറക്കാനിടയില്ല. അതുപോലെയാണ് വാട്സ് ആപ്പിലും മറ്റും നിറഞ്ഞുനിന്ന ഒരു വീഡിയോ ദൃശ്യം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ വേദയിൽ പാട്ടുപാടിനിന്നിരുന്ന മുൻ പോലീസുകാരനായ അച്ഛൻ കുഴഞ്ഞുവീണ് ജീവൻ വെടിഞ്ഞ കാഴ്ച പലരെയും ഇന്നും വേട്ടയാടുന്നവയാണ്. ഇത്തരം കാഴ്ചകളിൽ എഴുപത്‌ ശതമാനത്തിൽനിന്നും മോചനംലഭിക്കുന്ന വിധത്തിൽ രോഗപ്രതിരോധത്തെ ശക്തിപ്പെടുത്തുകയാണ് 'ഹാർട്ട് ബീറ്റ്‌സി'ന്റെ ലക്ഷ്യം. 'സി.പി.ആർ.' എന്ന ചെറിയതും ഫലപ്രദവുമായ മാർഗത്തിലൂടെ പല ജീവനുകളും തിരിച്ചുപിടിക്കാനാകുമെന്നും വിദഗ്ദ്ധർ പറയുന്നു. നെടുമ്പാശ്ശേരിയിലെ 'സിയാൽ' ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖയും എയ്ഞ്ചൽ ഇന്റർനാഷണൽ ഫൗണ്ടേഷനും ജില്ലാ ഭരണകൂടവും ലീഗൽ സർവീസ് സൊസൈറ്റിയുമായി ചേർന്നാണ് ശനിയാഴ്ച പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കൂട്ടപ്പരിശീലനം ലോകത്തുതന്നെ അപൂർവമാണ്. പരിപാടി വിലയിരുത്തുന്നതിനായി ഗിന്നസ് വേൾഡ് റെക്കോഡ്‌സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സ് അധികൃതരുമുണ്ടാകും. 2016-ൽ ചെന്നൈയിൽ എട്ടുമണിക്കൂർ എട്ടുമിനിറ്റിൽ 28,015 പേർക്ക് പരിശീലനം നൽകിയതാണ് നിലവിലെ റെക്കോഡ്. എന്താണ് സി.പി.ആർ...? 'കാർഡിയോ പൾമണറി റെസസിറ്റേഷൻ' എന്നാൽ ഹൃദയാഘാതത്തിൽ നിന്നുള്ള പ്രാഥമിക ശുശ്രൂഷ... അടിയന്തരഘട്ടത്തിൽ തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹത്തെ നിലനിർത്തുന്നതിന് സഹായിക്കുന്ന പ്രക്രിയ. ഇരുകൈകളും പ്രത്യേകരീതിയിൽ ചേർത്തുപിടിച്ച് നെഞ്ചിൽ ശക്തിയായും തുടർച്ചയായും അമർത്തുകയാണിത്. ഹൃദയം സ്തംഭിച്ചതിനെത്തുടർന്ന് തളർന്നുവീഴുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുള്ള സമയം വളരെ പ്രധാനമാണ്. തലച്ചോറിലേക്ക് രക്തം എത്തിയില്ലെങ്കിൽ അതിന്റെ പ്രവർത്തനവും നിലയ്ക്കും. ഇതോടെ തലച്ചോറിന് ഗുരുതരമായ പരിക്കുണ്ടാവുകയും തുടർജീവിതത്തിൽ വലിയ തിരിച്ചടിക്ക് കാരണമാവുകയും ചെയ്യാം.ക്യാച്ച് ദെം യങ്രക്തംവാർന്ന് മരിച്ചുവെന്ന വാർത്തകൾ ഇന്നത്ര സാധാരണമല്ല... എന്നാൽ, രണ്ട്‌ ദശാബ്ദം മുൻപ് ഇതായിരുന്നില്ല സ്ഥിതി. ഏറെ ബോധവത്കരണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലം. യുവാക്കളിൽ രക്തദാനത്തിന്റെ സന്ദേശമെത്തിക്കാൻ കഴിഞ്ഞതാണ് ഈ വിജയത്തിന്റെ യഥാർത്ഥ കാരണം. 'ക്യാച്ച് ദെം യങ്' എന്ന അതേ തത്ത്വമാണ് ഇവിടെയും വഴികാട്ടുന്നത്. 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ സി.പി.ആർ. പ്രക്രിയ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യം. അവനവനിലേക്ക് മാത്രം ഒതുങ്ങാതെ തന്നെക്കൊണ്ട് സമൂഹത്തിന് ചിലതൊക്കെ നേടാൻ കഴിയുമെന്ന് കൗമാരത്തെ ബോധ്യപ്പെടുത്തുക. 'സെൽഫി'യെടുത്ത് സമയം കളയുന്ന നേരത്ത് വിലപ്പെട്ട ജീവൻരക്ഷിക്കാൻ കഴിയുന്ന ഒരാളായി മാറുന്നവന്റെ സന്തോഷം ഓരോ കുഞ്ഞുമുഖത്തും കാണുകയാണ് ലക്ഷ്യം. 'ജീവൻ രക്ഷിക്കുക എന്നത്‌ ഡോക്ടർമാരുടെ മാത്രം ചുമതലയല്ല' എന്ന സാംസ്കാരികമായ ചിന്താപരിണാമം കൂടി പദ്ധതിയുടെ ഉദ്ദേശ്യമാണ്.മറക്കുന്നില്ല, ആ നിമിഷംശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ ഗണിതാധ്യാപികയായ അഞ്ജന ദത്തിന് ആ ദിവസവും സംഭവവും ഒരിക്കലും മറക്കാനാകില്ല... രണ്ടുവർഷം മുമ്പാണ്, നെട്ടൂരിലെ വസതിയിൽ ഏഴും നാലും വയസ്സുള്ള സ്വന്തം കുട്ടികളും ഭർത്തൃസഹോദരിയുടെ നാലുവയസ്സുകാരി മകളും കളിച്ചുതിമിർക്കുകയാണ്... ടെറസിന്‌ മുകളിലെ ഊഞ്ഞാലിലായിരുന്നു അഭ്യാസം. വലിയൊരു ശബ്ദം കേട്ട് അഞ്ജനയടക്കമുള്ള വീട്ടുകാർ ഓടിച്ചെന്നപ്പോൾ ഭർത്തൃസഹോദരിയുടെ മകളായ െജസ്‌ല ജുമാൻ വീണ് കമിഴ്ന്നുകിടക്കുകയാണ്. കുട്ടിയെ വാരിയെടുത്തപ്പോഴേക്കും വഴുതിപ്പോകുന്നു. മുഖമൊക്കെ നീലിച്ചതോടെ കുട്ടിയെ എത്രയുംവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായി. പെട്ടെന്ന് അഞ്ജനയ്ക്ക് സ്കൂളിൽ നടന്ന 'സി.പി.ആർ.' ക്ലാസ് ഓർമവന്നു. രണ്ടുംകല്പിച്ച് കുഞ്ഞിന്റെ നെഞ്ചിൽ ശക്തിയായി മൂന്നുതവണ അമർത്തി. മൂന്നാമത്തെ പ്രാവശ്യം അവളുടെ കണ്ണുകൾ തുറിച്ചു, മൂത്രവും പോയി. അടുത്തനിമിഷം കുട്ടി സാധാരണ നിലയിലായി. അതുെകാണ്ട്, ആശുപത്രയിൽ പോകേണ്ടിയും വന്നില്ല. ഇപ്പോൾ ജെസ്‌ല കാസർകോട്ട് സ്കൂളിൽ മിടുക്കിയായി പഠിക്കുകയാണ്. 35000 പേരെ പ്രാപ്തരാക്കാൻ എട്ട്‌ മണിക്കൂർ * രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറു വരെ 350 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ * എട്ടു മണിക്കൂർ തുടർച്ചയായി പരിശീലനം ഒരു ബാച്ചിന് ഒരു മണിക്കൂർ ഓരോ ബാച്ചിലും കുറഞ്ഞത് 4,000 പേർ മെഡിക്കൽ വിദ്യാർഥികളടക്കം ആയിരക്കണക്കിന് പരിശീലകർ ഹൃദയത്തിന്റെ 400-ൽപ്പരം കൃത്രിമ രൂപങ്ങൾ തയ്യാർ സംസ്ഥാന-സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ. സിലബസിൽപ്പെട്ട വിദ്യാർഥികൾ.കൈകോർത്ത് ഇവരുംപൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയുള്ള പരിപാടിക്ക് ഭാരത് പെട്രോളിയത്തിന്റെ സാമ്പത്തിക സഹായമാണ് പ്രവർത്തന മൂലധനം. കെ.എസ്.എഫ്.ഇ., സൗത്ത് ഇന്ത്യൻ ബാങ്ക്, ദി മുത്തൂറ്റ് ഗ്രൂപ്പ്, ഫ്രാഗോമെൻ, നാഷണൽ ഹെൽത്ത് മിഷൻ, സിയാൽ, കെ.ജി.എം.ഒ.എ., എ.പി.ഐ., ഐ.എ.പി., ജയ്ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ്, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അമൃത മെഡിക്കൽ കോളേജ്, കോലഞ്ചേരി മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എറണാകുളം, കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ലക്ഷ്യ തുടങ്ങിയ പ്രസ്ഥാനങ്ങളും സഹകരിക്കുന്നുണ്ട്. എന്താണ് കാർഡിയാക് അറസ്റ്റ് ?ഹൃദയത്തിന്റെ പ്രവർത്തന വൈകല്യം കൊണ്ട് മിടിപ്പ് അപ്രതീക്ഷിതമായി നിന്നുപോകുന്ന അവസ്ഥയാണ് 'കാർഡിയാക് അറസ്റ്റ്'. സ്വാഭാവികമായ പ്രകമ്പനത്തിന് ഭംഗം വരുന്നതോടെ ഹൃദയമിടിപ്പ് ക്രമംതെറ്റുന്നു. ഇത് കുറയുകയോ കൂടുകയോ ചെയ്യും. രണ്ടും കുഴപ്പമാണ്. പമ്പിങ് ജോലിയിൽ തടസ്സങ്ങൾ വരുന്നതോടെ തലച്ചോറ്, ശ്വാസകോശം തുടങ്ങിയ എല്ലാ അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം നിലയ്ക്കും.എന്തുപറ്റും ?സെക്കൻഡുകൾക്കുള്ളിൽ ശ്വാസോച്ഛാസം നിലച്ച് വീർപ്പുമുട്ടലിലാകും. ബോധം മറയും. മിനിറ്റുകൾ കഴിഞ്ഞും ഫലപ്രദമായ ശുശ്രൂഷ ലഭിക്കാതെ വന്നാൽ ജീവൻ നഷ്ടമാകും. എന്തുചെയ്യാനാകും ?സമയബന്ധിതമായ പരിചരണം കിട്ടിയാൽ മിക്ക രോഗികളെയും രക്ഷിക്കാനാകും. ആംബുലൻസിനുള്ള ഏർപ്പാടുകൾ ഉടൻ വേണം. ഈ സമയത്തിനകം ചെയ്യാവുന്ന ശുശ്രൂഷയാണ് സി.പി.ആർ. ഇങ്ങനെ ശരീരത്തിലെ രക്തചംക്രമണം നിലനിർത്താൻ കഴിയും.എന്താണ് ഹാർട്ട് അറ്റാക്ക് ?ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് 'ഹാർട്ട് അറ്റാക്ക്' ഉണ്ടാകുന്നത്. ധമനികളിലെ തടസ്സം കാരണം ഒാക്സിജൻ നിറഞ്ഞ രക്തം ചില ഹൃദയഭാഗങ്ങളിലേക്ക് എത്തില്ല. എത്രയും വേഗം തകരാർ പരിഹരിച്ചില്ലെങ്കിൽ ഇത്തരം ഭാഗങ്ങൾ പ്രവർത്തനരഹിതമാകും.എന്തുപറ്റും ?നെഞ്ചിലും ശരീരത്തിന്റെ മുകൾഭാഗത്തും അസ്വസ്ഥതകൾ പ്രകടമാകും. ശ്വാസതടസ്സം, വിയർക്കൽ, ഛർദി എന്നിവയൊക്കെ വരാവുന്നതുമാണ്. സാവധാനം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ മണിക്കൂറുകൾ പിന്നിട്ട് ദിവസങ്ങളിലേക്കും ആഴ്ചകളിലേക്കും വളരാം. ഇതിനുശേഷമാണ് ഹാർട്ട് അറ്റാക്കുണ്ടാവുക. രോഗസമയത്ത് മിടിപ്പുകൾ നിലയ്ക്കുന്നില്ല എന്നത് പ്രത്യേകതയാണ്. വനിതകളിലെ രോഗലക്ഷണങ്ങളിൽ പുറംവേദന, മോണവേദന എന്നിവയുമുണ്ടാകാം. സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കും.എന്തുചെയ്യണം ?നെഞ്ചിന് വല്ലാത്ത വേദനയാണെങ്കിൽ മറക്കരുത്, ഡോക്ടറെ കാണുകതന്നെവേണം. ഓരോ മിനിറ്റും പ്രധാനമാണ്. ആശുപത്രികളിലെത്താൻ ഐ.സി.യു. ആംബുലൻസ് സംവിധാനം ഉപയോഗിക്കുന്നത് കൂടുതൽ നന്നാകും.

ഫോട്ടോ http://v.duta.us/lkbJXwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ImJ2oQAA

📲 Get Ernakulam News on Whatsapp 💬