[kerala] - 15 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയത്തില്‍ മൂന്ന് തകരാറുകള്‍, 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ

  |   Keralanews

കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ. ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഹൃദയത്തിൽ ദ്വാരമുണ്ടെന്നും ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അസ്ഥയും ഹൃദയ വാൽവിന്റെ പ്രവർത്തനത്തിൽ തകരാറുള്ളതായും അമൃത ആശുപത്രി വക്താവ് ഡോ. കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. 24 മണിക്കൂർ കുഞ്ഞ് നിരീക്ഷണത്തിലാണ്. ആന്തരീകാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമെന്ന് തെളിഞ്ഞാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കു. മാത്രമല്ല മറ്റ് അണുബാധകളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശസ്ത്രക്രിയ വിജയകരമാകാൻ ഇവയൊക്കെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഹൃദയത്തിന് പുറമെ മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂ. ഡോക്ടർമാരുടെ ഒരു സംഘം കുട്ടിയെ പരിചരിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരത്തിൽ നിരവധി കേസുകൾ സർക്കാരിന്റെഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇവിടെ എത്താറുണ്ടെന്നും ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമുള്ള കുട്ടികൾക്കുപോലും ഇവിടെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഡോ. കൃഷ്ണകുമാർ പറയുന്നു. പ്രായമല്ല, കുട്ടിയുടെ ആരോഗ്യാവസ്ഥയാണ് പ്രധാനം. ഇത്തരം അവസ്ഥയിലെത്തിയിട്ടുള്ള നിരവധി കുട്ടികളിൽ ശസ്ത്രക്രിയ വിജയകരമായിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിലും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. കുട്ടിയെ സുരക്ഷിതമായാണ് എത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ സാധ്യമായ ഏറ്റവും മികച്ച സമയത്തുതന്നെയാണ് കുട്ടിയെ എത്തിക്കാനായതെന്നാണ് കരുതുന്നതെന്നും ഡോ. കൃഷ്ണകുമാർ പറയുന്നു....

ഫോട്ടോ http://v.duta.us/mKflegAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zCQHfwAA

📲 Get Kerala News on Whatsapp 💬