[idukki] - കാന്തല്ലൂരിൽ ഗ്രാന്റിസ് മരങ്ങൾ മുറിച്ചുതുടങ്ങി

  |   Idukkinews

മറയൂർ: അഞ്ചുവർഷത്തിനുശേഷം കാന്തല്ലൂരിൽ ഗ്രാന്റിസ് മരങ്ങൾ മുറിച്ചുതുടങ്ങി. സർക്കാർ ഉത്തരവു പ്രകാരം കൃത്യമായ രേഖകളുള്ളതും ആർ.ഡി.ഒ. പരിശോധിച്ചതുമായ ഭൂമിയിലെ മരങ്ങളാണ് ഇപ്പോൾ മുറിക്കുന്നത്.അഞ്ചുവർഷം മുമ്പാണ് നിവേദിതാ പി.ഹരൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കാന്തല്ലൂർ, കീഴാന്തൂർ, മറയൂർ, വട്ടവട, കൊട്ടാക്കമ്പൂർ എന്നീ അഞ്ച് വില്ലേജുകളിൽ മരംമുറി നിരോധിച്ചത്. കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവന്നപ്പോൾ ഈ വില്ലേജുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പരിശോധിച്ച് തർക്കം തീർത്തതിനുശേഷം മാത്രമേ മരംമുറി അനുവദിക്കാവുള്ളൂ എന്നായിരുന്നു റിപ്പോർട്ട്. അന്ന് ഇവിടെ വ്യാവസായിക അടിസ്ഥാനത്തിലാണ് ഗ്രാന്റിസ് മരങ്ങൾ നട്ടിരുന്നത്. രേഖാ പരിശോധന പല കാരങ്ങളാൽ നീണ്ടുപോയി. അതോടെ പ്രശ്നങ്ങളും തുടങ്ങി. ദീർഘനാളത്തെ ആവശ്യങ്ങൾക്ക് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ വില്ലേജുകളിലെ ശരിയായ പട്ടയങ്ങളുള്ളതും രേഖാ പരിശോധന പൂർത്തീകരിച്ചതുമായ ഭൂമിയിൽനിന്ന് ഗ്രാൻറിസ് മരങ്ങൾ വെട്ടാൻ സർക്കാർ അനുവാദം നൽകിയത്. എന്നാൽ, അതിന്റെ മറവിൽ റവന്യൂ, വനഭൂമികളിലെ മരങ്ങൾ വെട്ടാനുള്ള നീക്കം നടക്കുന്നത് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ജില്ലാ കളക്ടർ രേഖാപരിശോധന പൂർത്തിയാക്കിവർക്ക് മാത്രമേ മരം മുറിക്കാനുള്ള അനുവാദം നൽകുകയുള്ളൂവെന്നും അല്ലാതെ വെട്ടുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രേഖാ പരിശോധന പൂർത്തിയാക്കിയവർക്ക് പാസ് നൽകിവരികയായിരുന്നു.തുച്ഛമായ വിലമരംമുറി ആരംഭിച്ചുവെങ്കിലും കർഷകർക്ക് ന്യായവില കിട്ടുന്നില്ല. ഇടനിലക്കാരായ വ്യാപാരികളുടെ ചൂഷണമാണ് പ്രാധാനപ്രശ്നം. ജി.എസ്.ടി.യാണ് പ്രശ്നമെന്ന് ഇടനിലക്കാർ പറയുന്നു. എന്തായാലും കർഷകർക്ക് വില കിട്ടുന്നില്ല. അഞ്ചു വർഷം മുൻപ് നിരോധനം വരുന്നതിന് മുൻപ് ടണ്ണിന് 9500 രൂപ മുതൽ 11,000 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ 6200 രൂപ മാത്രമാണ് ലഭിക്കുന്നത്.

ഫോട്ടോ http://v.duta.us/OwbqggAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KgYPJgAA

📲 Get Idukki News on Whatsapp 💬