[idukki] - മഴയെത്തി, നിലമൊരുക്കണം.. പക്ഷെ കർഷകർ നിസ്സഹായരാണ്

  |   Idukkinews

മറയൂർ: നിലമൊരുക്കാൻ പണമില്ല. ഇതിനാൽ വേനൽമഴയെത്തിയിട്ടും കാന്തല്ലൂരിലെ പച്ചക്കറി കർഷകർക്ക് കൃഷിയിറക്കാൻ കഴിയുന്നില്ല. ഹോർട്ടികോർപ്പ് സംഭരിച്ച പച്ചക്കറിയുടെ വിലയും നൽകാതായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി.

ഒരാഴ്ചയായി കാന്തല്ലൂരിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഈ സമയത്താണ് നിലമൊരുക്കേണ്ടത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സെലക്ഷൻ ബീൻസ്, മുരിങ്ങ ബീൻസ്, ബട്ടർബീൻസ്, ബീറ്റ്റൂട്ട് എന്നിവ ഇപ്പോൾ കൃഷി ചെയ്യാം. വിത്തുവാങ്ങുന്നതിനും നിലമൊരുക്കുന്നതിനും അത്യാവശ്യം വലിയ തുക കണ്ടെത്തേണ്ടതുണ്ട്. കുടിശ്ശിക തുക ഹോർട്ടികോർപ്പ് നൽകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ വട്ടിപ്പലിശക്കാരിൽനിന്ന് വായ്പയെടുക്കേണ്ട അവസ്ഥയാണ്.

ഏജൻസികളായ വി.എഫ്.പി.സി.കെ. ലേല വിപണിയും കാന്തല്ലൂർ ശീതകാല പച്ചക്കറി ഉത്പ്പാദന വിതരണ സംഘവുമാണ് ഹോർട്ടി കോർപ്പിന് പച്ചക്കറി നൽകുന്നത്. രണ്ടുകൂട്ടർക്കുംകൂടി 17.41 ലക്ഷം രൂപ ഹോർട്ടികോർപ്പ് കൊടുക്കാനുണ്ട്. വാഹനക്കൂലിയും നൽകാനുണ്ട്.

കൊടുംവേനലിൽ ഇത്തവണ വിള കുറവായിരുന്നു. ഇതിന് അത്യാവശ്യം നല്ല വില പറഞ്ഞാണ് ഹോർട്ടി കോർപ്പ് സംഭരിക്കുന്നത്. ഈ തുക ഏപ്രിൽ 15-ന് മുൻപ് നല്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. വില നൽകിയില്ലെങ്കിലും ആഴ്ചയിൽ 10 ടൺ പച്ചക്കറി ഹോർട്ടികോർപ്പ് കാന്തല്ലൂരിൽനിന്നു കയറ്റി അയക്കുന്നുണ്ട്....

ഫോട്ടോ http://v.duta.us/ub-ZZAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Gk9YDgAA

📲 Get Idukki News on Whatsapp 💬