[idukki] - സഞ്ചാരികളുടെ തിരക്ക്; ലക്കം വെള്ളച്ചാട്ടത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

  |   Idukkinews

മറയൂർ: മൂന്നാർ-മറയൂർ സംസ്ഥാനപാതയിൽ ലക്കം വെള്ളച്ചാട്ട ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ശനിയാഴ്ച മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ടു. വേനലവധി ആരംഭിച്ചതോടുകൂടി മറയൂർ, കാന്തല്ലൂർ, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.

പാർക്കിങ്ങിന് സ്ഥലമില്ലാത്തതും പാതയോരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വനം വകുപ്പിന്റെ കീഴിലാണ് ലക്കം വെള്ളച്ചാട്ട മേഖലയെങ്കിലും സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണത്തിന് വനം വകുപ്പിന്റെയോ പോലീസിന്റെയോ സാന്നിധ്യമില്ല.

പുതിയ പാർക്കിങ് സംവിധാനം ഏർപ്പെടുത്തുകയോ, അനധികൃത വ്യാപാരസ്ഥാപനങ്ങൾ മാറ്റുകയോ ചെയ്യാതെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവില്ല....

ഫോട്ടോ http://v.duta.us/8YzzZAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nVSQKQAA

📲 Get Idukki News on Whatsapp 💬