[kerala] - എടപ്പാളിൽ 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചോദ്യം ചെയ്ത അമ്മയ്ക്കും മകനും ക്രൂര മർദ്ദനം

  |   Keralanews

മലപ്പുറം: എടപ്പാളിൽ മറുനാടൻ തൊഴിലാളിയായ അമ്മയ്ക്കും മകനും ക്രൂര മർദ്ദനം. പതിനാറുകാരനായ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. എടപ്പാൾ സ്വദേശിയുടെ നേതൃത്വത്തിൽ സംഘം ചേർന്നാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ പതിനാറുകാരന്റെ വിരലൊടിഞ്ഞു. പോലീസ് അമ്മയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തുകയാണ്.

മറുനാടൻ തൊഴിലാളികളായ അമ്മയ്ക്കും മകനും ഒപ്പമുണ്ടായിരുന്ന ബന്ധുവിനുമായിരുന്നു ക്രൂരമർദ്ദനമേറ്റത്. എടപ്പാളിൽ നടന്ന മഴവിൽ എക്സ്പോയ്ക്കിടെയായിരുന്നു പതിനാറുകാരനെ തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.കുട്ടി ഇത് വീഡിയോയിൽ പകർത്തി. ഇത് കണ്ട് കുട്ടിയുടെ അമ്മയും ബന്ധുവും അടുത്തെത്തി ചോദ്യം ചെയ്തു. ബഹളത്തിനിടെ ഇവരെ പ്രതി നാരായണൻ മർദ്ദിച്ചുവെന്നാണ് പരാതി.

ഇരുമ്പു വടികൊണ്ട് അടിച്ചുവെന്നും പരാതിയിൽ പറയുന്നു.ഇരുമ്പ് വടി കൊണ്ട് അടിയേറ്റ കുട്ടിക്കും ബന്ധുവിനും പരിക്കുണ്ട്. കുട്ടിയുടെ വിരലൊടിഞ്ഞിട്ടുണ്ട്.

content highlights:Edappal unnatural sex, POCSO woman and son got beaten in Edappal...

ഫോട്ടോ http://v.duta.us/zzOuoQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/bZUqNwAA

📲 Get Kerala News on Whatsapp 💬