[kerala] - ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

  |   Keralanews

തിരുവനന്തപുരം:കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്നമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സ്ഥിരീകരണത്തിനു പിന്നാലെഓപ്പൺ വോട്ടാണ് നടന്നതെന്ന വാദം ആവർത്തിച്ച് മന്ത്രിഇ.പി ജയരാജൻ.""സർക്കാർ വിഷയത്തിൽപ്രതിക്കൂട്ടിലല്ല. സർക്കാരിതിൽ കക്ഷിയുമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ളതാണ് പ്രശ്നം", മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നം ഏതെങ്കിലുംബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞതിനു ശേഷവും ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

" ഓപ്പൺ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾതന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവർ നിയമനടപടിക്ക് പോവുകയാണ്.മാധ്യമ പ്രവർത്തകനെതിരേയും വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾപോവുകയാണെന്നും ഇപി ജയരാജൻ മധ്യമങ്ങളോട് പറഞ്ഞു.

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിച്ചിരുന്നു. ഓപ്പൺ വോട്ടാണ് നടന്നതെന്ന വാദം അദ്ദേഹം തള്ളകയും ചെയ്തിരുന്നു.

content highlights:EP Jayarajan on Openvotes, Kerala Election bogus votes...

ഫോട്ടോ http://v.duta.us/Ch12BwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zpdbrQAA

📲 Get Kerala News on Whatsapp 💬