[kerala] - കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി അവകാശവാദം വ്യാജമെന്ന് സമസ്ത
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർമുസ്ലിയാർക്ക് അഖിലേന്ത്യാ ഗ്രാൻഡ് മുഫ്ത്തി പദവി ലഭിച്ചൂവെന്ന അവകാശവാദം വ്യാജമാണെന്ന് സമസ്ത. കഴിഞ വർഷം നിര്യാതനായ ഗ്രാൻഡ് മുഫ്തി അഖ്തർ റസാഖാന്റെ ഔദ്യോഗിക പിൻഗാമിയായി നിയമിച്ചിരിക്കുന്നത് മകൻ മുഫ്തി അസ്ജാദ് റാസാഖാനെയാണ്. കാന്തപുരത്തിന്റേത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമസ്ത നേതാക്കൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അസ്ജദ് റസാഖാനെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചതിന്റെ ഔദ്യോഗിക രേഖയും സമസ്ത നേതാക്കൾ മാധ്യമങ്ങൾക്ക് നൽകി. ഏപ്രിൽ ഒന്നാംതീയതി മാത്രമാണ് നിയമനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്.
പുതിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം അബൂബക്കർ മുസ്ലിയാരെ നിയമിച്ചൂ വെന്ന് കഴിഞ്ഞമാസം മുതലാണ് എ.പി വിഭാഗം സുന്നികൾ അവകാശപ്പെട്ട് തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരിൽ സംഘടിപ്പിച്ചിരുന്നു. അബൂബക്കർ മുസ്ലിയാർ ലോകമെമ്പാടും പോയി ഗ്രാൻഡ് മുഫ്തി എന്ന രീതിയിലാണ് തന്നെ പരിചയപ്പെടുത്തുകയടക്കം ചെയ്യുന്നത്. ഇത് വിശ്വാസികൾ തിരിച്ചറിയണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രറി കെ.ആലിക്കുട്ടി മുസ് ലിയാർ പറഞ്ഞു.
സമസ്തയിൽ നിന്നും വിഘടിച്ച് പോയവരാണ് കാന്തപുരം വിഭാഗം. അവരുമായുള്ള ഐക്യചർച്ചയ്ക്ക് സമസ്ത എന്നും അനുകൂലമാണ്. നേതാക്കൾ വ്യക്തമാക്കി....
ഫോട്ടോ http://v.duta.us/Bh_wAgAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OdvZyQAA