[kerala] - ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്തു; യു.ഡി.എഫിന് 18 സീറ്റു വരെ കിട്ടുമെന്ന് ലീഗ്

  |   Keralanews

കോഴിക്കോട്: ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും യു.ഡി.എഫിന് 17 മുതൽ 18 സീറ്റുകൾ വരെ കിട്ടുമെന്നും മുസ്ലീംലീഗ് വിലയിരുത്തൽ. മുസ്ലീംലീഗ് അഭിമാനപ്രശ്നമായി ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ കണക്കുകൂട്ടലുകൾ വിജയിച്ചുവെന്നും കെ.മുരളീധരൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്ത് 2,10000 വോട്ടിന്റെ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. ഏകദേശം 70,000 വോട്ടിന്റെ ഭൂരിപക്ഷം ഇടി.മുഹമ്മദ് ബഷീറിന് പൊന്നാനിയിൽനിന്ന് ലഭിക്കുമെന്നും ലീഗ് വിലയിരുത്തി. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വരെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മാത്രമല്ല ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നിലപാട് യു.ഡി.എഫിന് വോട്ടായി മാറിയിട്ടുണ്ടെന്നും ലീഗ് വിലയിരുത്തൽ നടത്തി.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പങ്കാളിത്തത്തെ കുറിച്ച് സംസ്ഥാന സമിതിയിൽ വിമർശനമുണ്ടാവുകയും ചെയ്തു. പലയിടങ്ങളിലും പ്രവർത്തനങ്ങളിൽ കോൺഗ്രസ് മുന്നിട്ടിറങ്ങിയില്ലെന്ന് കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സമതി യോഗം വിലിയിരുത്തി. പ്രധാനമായും വടകരയിലേയും കോഴിക്കോട്ടെയും പ്രചാരണ പ്രവർത്തനങ്ങളിലാണ് ലീഗിന് അതൃപ്തിയുള്ളത്. നിർണായക മത്സരം നടന്ന ഇവിടങ്ങളിൽ താഴേതട്ടിൽ കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. വടകരയിലും കോഴിക്കോട്ടും കോൺഗ്രസിന്റെ സംഘടനാ ശക്തി ഉണർന്നില്ലെന്നും നിർജ്ജീവമായിരുന്നുവെന്നും വിമർശനമുണ്ട്....

ഫോട്ടോ http://v.duta.us/9PDkXQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TWGw7wAA

📲 Get Kerala News on Whatsapp 💬