[kerala] - പിഎസ്‌സി കായികക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം, യുവാവ് മതില്‍ചാടി രക്ഷപ്പെട്ടു

  |   Keralanews

ആലപ്പുഴ: പിഎസ്സിയുടെ സിവിൽ പോലീസ് ഓഫീസർ കായികക്ഷമതാ പരീക്ഷയിൽ ആൾമാറാട്ടം. ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിൽ നടന്ന കായികക്ഷമതാ പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. കരുനഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമതാ പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചത്. ആളുമാറിയെത്തിയ യുവാവ് ശരത്തിന് വേണ്ടി 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. എന്നാൽ തട്ടിപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതോടെ ആളുമാറിയെത്തിയ യുവാവ് മതിൽചാടിക്കടന്ന് രക്ഷപ്പെട്ടു.

ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവാവിനെ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. പരീക്ഷയ്ക്ക് മുമ്പായി ശരത്ത്യഥാർഥ രേഖകളുമായി ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുകയും ശേഷം കായികക്ഷമതാ പരീക്ഷയിൽ തന്നേക്കാൾ മികവ് പുലർത്തുന്ന മറ്റൊരാളെ എത്തിക്കുകയുമായിരുന്നു ചെയ്തത്. ഇതിന് ശേഷം ശരത്ത് കായിക്ഷമതാ പരീക്ഷ നടക്കുന്ന സ്ഥലത്തുനിന്ന് മാറിയിരുന്നു.

ഇതിനിടയിൽ പകരക്കാരൻ100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുകയും കൃത്യസമയത്തിനുള്ളിൽ അത് പൂർത്തിയാക്കുകയും ചെയ്തു. ലോങ് ജമ്പിനായി ഇയാളെ വിളിച്ച സമയത്ത് ഇയാളുടെ മുഖഛായ തിരച്ചറിയൽ രേഖയിലെ ഫോട്ടോയുമായി സാമ്യപ്പെടുന്നില്ല എന്ന പിഎസ്സി ഉദ്യോഗസ്ഥർക്ക് സംശയം ഉണ്ടായി. തുടർന്ന് ശരത്ത് യഥാർഥ രേഖകളുമായി ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ഇയാൾ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു....

ഫോട്ടോ http://v.duta.us/_vuZhAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tsjIcwAA

📲 Get Kerala News on Whatsapp 💬