[kerala] - പ്രളയ ദുരിതാശ്വാസം വൈകുന്നു; പരാതിയുമായി എറണാകുളം കളക്ടറേറ്റിലെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു

  |   Keralanews

കൊച്ചി: പ്രളയത്തിൽ വീടുകൾ തകർന്നവർ അടക്കമുള്ളവർ നഷ്ടപരിഹാരത്തുക വൈകുന്നത് സംബന്ധിച്ച പരാതി ബോധിപ്പിക്കാൻ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ. എറണാകുളം കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിന് മുന്നിൽ നൂറുകണക്കിന് പേരാണ് ഓരോ ദിവസവും ഇത്തരത്തിൽ കാത്തുനിൽക്കുന്നത്. അതിനിടെ, പരാതി ബോധിപ്പിക്കാൻ എത്തിയ വീട്ടമ്മ കളക്ടറേറ്റിൽ കുഴഞ്ഞുവീണു.

രാവിലെ ഒമ്പത് മുതൽ കൈവീട്ട് അഞ്ചുവരെ കളക്ടറേറ്റിൽ കാത്തുനിൽക്കേണ്ടി വന്നതിനെ തുടർന്നാണിത്. ഭക്ഷണംപോലും കഴിക്കാതെയാണ് സ്ത്രീകളും മുതിർന്ന പൗരന്മാരും അടക്കമുള്ളവർ കാത്തുനിൽക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പ്രളയ ബാധിതരുടെ പരാതി. പ്രളയം ഏറ്റവുമധികം ബാധിച്ച പറവൂർ അടക്കമുള്ള മേഖലകളിൽനിന്നൂള്ളവരാണ് പരാതിയുമായി കാത്തുനിൽക്കുന്നത്.

10,000 രൂപമാത്രം നഷ്ടപരിഹാരം ലഭിച്ചവരാണ് പലരും. അപേക്ഷയിൽ തെറ്റുകൾ കടന്നുകൂടിയത് അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്നാണ് പലർക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നത്. ഓരോ ദിവസവും 120 പേർക്കാണ് പരാതി പരിഹാര സെല്ലിൽനിന്ന് ടോക്കൺ നൽകുന്നത്. ടോക്കൺ ലഭിക്കാത്ത നിരവധിപേരും ദീർഘനേരം പരാതി പറയുന്നതിനായി കാത്തുനിൽക്കാറുണ്ട്.

ഈ വിഷയം നിയമസഭയിലടക്കം പലതവണ ഉന്നയിച്ചിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെന്ന് വി.ഡി സതീശൻ എം.എൽ.എ പ്രതികരിച്ചു. അനുവദിച്ച നിസാര തുകപോലും ജനങ്ങളുടെ അക്കൗണ്ടിലെത്തിയിട്ടില്ല. സർക്കാരിന് പണമില്ലാത്തതല്ല. നടത്തിപ്പിൽ ഉണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരത്തുക വൈകാനുള്ള കാരണം. സർക്കാർ ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നില്ല. ഓഫീസുകളിൽ കയറിയിറങ്ങി ജനങ്ങൾ മടുത്തു. ബന്ധുക്കളുടെ വീടുകളിലാണ് പലരും താമസിക്കുന്നത്. ഇടക്കാല ഷെൽറ്റർ പോലും അവർക്ക് നൽകുന്നില്ലെന്നും വി.ഡി സതീശൻ എം.എൽ.എ ആരോപിച്ചു....

ഫോട്ടോ http://v.duta.us/HcSW4gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jZ6a2AAA

📲 Get Kerala News on Whatsapp 💬