[kerala] - പി.വി. ചന്ദ്രന് എം.കെ. രാഘവന്‍ വക്കീല്‍ പുരസ്‌കാരം

  |   Keralanews

കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. രാഘവൻ വക്കീൽ പുരസ്കാരം മാതൃഭൂമി മാനേജിങ് എഡിറ്ററുംകെ.ടി.സി, പി.വി.എസ്. ഗ്രൂപ്പുകളുടെ ചെയർമാനുമായ പി.വി. ചന്ദ്രന്. പൊതുപ്രവർത്തനരംഗത്ത് സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മേയ് അഞ്ചിന് രാവിലെ 10-ന് എറണാകുളം സഹോദരനഗറിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ജസ്റ്റിസ് സിറിയക് ജോസഫ് പുരസ്കാരം സമ്മാനിക്കും.

എം.കെ. സാനു അംഗമായ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പി.വി. ചന്ദ്രൻ നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് പൊതുസമൂഹത്തിനായി ചെയ്തു നൽകുന്നതെന്ന് എം.കെ. സാനു പത്രസമ്മേളനത്തിൽ പറഞ്ഞു.

ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, ട്രഷറർ ടി.എൻ. വിശ്വംഭരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

content highlights:PV Chandran bags lawyer MK Raghavan award...

ഫോട്ടോ http://v.duta.us/2XKN4QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zvnnJwAA

📲 Get Kerala News on Whatsapp 💬