[kollam] - കരിപ്ര കോളനിവാസികളുടെ റോഡ് സ്വപ്നം യാഥാർഥ്യമാകുന്നു

  |   Kollamnews

അഞ്ചൽ : ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം പത്താംവർഡ് കരിപ്ര കോളനിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 40 വർഷമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കുന്നത്.സഞ്ചാരസ്വാതന്ത്ര്യം യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ലോക്‌സഭാതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ പ്രദേശവാസികൾ തീരുമാനിച്ചിരുന്നു. പോസ്റ്റർ പ്രചരണവും നടത്തി. ഇതോടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംഭവത്തിൽ ഇടപ്പെട്ടു.നടപ്പാതമാത്രമുണ്ടായിരുന്ന ഇവിടെ വ്യക്തികൾ വശങ്ങളിലുള്ള സ്വകാര്യഭൂമി വിട്ടുനൽകിയാൽ മാത്രമേ റോഡ് നിർമിക്കാൻ കഴിയുമായിരുന്നുള്ളൂ.കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എൻ.ബാലഗോപാൽ, വാർഡ് അംഗം കൊച്ചുമ്മച്ചൻ, സി.പി.എം. അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ എന്നിവരുടെ നേതൃത്വത്തിൽ പാത കടന്നുപോകുന്ന ഭാഗങ്ങളിലെ വസ്തു ഉടമകളുമായി നടത്തിയ ചർച്ചയിൽ വസ്തു വിട്ടുനൽകാൻ ധാരണയായി.തുടർന്ന്‌ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഞായറാഴ്ച രാവിലെ റോഡ് നിർമാണം ആരംഭിച്ചു. അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ പഴയേരൂർ പാലത്തിന്റെ സമീപത്തുനിന്ന് ആരംഭിച്ച് കരിപ്ര കോളനിവരെ എത്തുന്നതിനുള്ള ഒന്നരകിലോമീറ്ററാണ് 10 അടി വീതിയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിർമാണം ആരംഭിച്ചത്....

ഫോട്ടോ http://v.duta.us/mbYo2QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/e9CZawAA

📲 Get Kollam News on Whatsapp 💬