[kollam] - മാലയിൽ മലപ്പത്തൂരിനുണ്ട് മലപോലെ പ്രശ്നങ്ങൾ

  |   Kollamnews

ഓയൂർ : വെളിയം പഞ്ചായത്തിലെ മലപ്പത്തൂർ ഗ്രാമത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത് ഭൂമി െെകയേറ്റങ്ങളാണ്. ഇതിനെതിരേ പരിസ്ഥിതിവാദികൾ പന്തൽകെട്ടി സമരം തുടങ്ങിയിട്ട് അഞ്ചുവർഷം പിന്നിടുന്നു.ജില്ലയിലെ ഏറ്റവും വലിയ ഭൂമി തട്ടിപ്പാണ് മലപ്പത്തൂരിൽ നടന്നതെന്നാണ് ആരോപണം. 144 ഏക്കർ സർക്കാർ ഭൂമി വ്യാജപ്രമാണം ചമച്ച് നന്ദാവനം എസ്റ്റേറ്റ് എന്ന സ്വകാര്യ കമ്പനി കൈവശപ്പെടുത്തുകയും മറിച്ചുവിറ്റ് നൂറുകോടിരൂപ തട്ടിയെടുത്തെന്നുമാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. 1960-ൽ സ്പെഷ്യൽ റൂൾസ് പ്രകാരം റബ്ബർക്കൃഷി നടത്താൻ പാട്ടവ്യവസ്ഥയിൽ സർക്കാർ നൽകിയ ഭൂമി നന്ദാവനം എസ്റ്റേറ്റ് കമ്പനി വ്യാജ ആധാരമുണ്ടാക്കി സ്വന്തമാക്കി. 1958-ൽ ഭൂമി വിലയ്ക്കുവാങ്ങിയതായാണ് ആധാരം ചമച്ചത്. കൃഷിക്കായാണ് ഭൂമി അനുവദിച്ചത്. എന്നാൽ 1960-ലാണെന്ന് റവന്യൂ രേഖയിൽ പറയുന്നു. 1202/58 എന്ന നമ്പരിൽ ഉണ്ടാക്കിയ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഭൂമി കൈവശംവയ്ക്കുകയും മറിച്ചുവിൽക്കുകയും ചെയ്തതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.വെളിയം മുൻ വില്ലേജ് ഓഫീസർ, പൂയപ്പള്ളി മുൻ സബ് രജിസ്ട്രാർ, കൊട്ടാരക്കര മുൻ അഡിഷണൽ തഹസീൽദാർ, മുൻ താലൂക്ക് ലാൻഡ്‌ ബോർഡ് ചെയർമാൻ, നന്ദാവനം എസ്റ്റേറ്റ് മാനേജിങ്‌ ഡയറക്ടർ എന്നിവരെ വിജിലൻസ് കേസിൽ ഉൾപ്പെടുത്തിയിരുന്നു. മുൻ ആധാരം, തണ്ടപ്പേര് രജിസ്റ്റർ കൃത്രിമമായി ഉണ്ടാക്കിയശേഷം 1571/08 എന്ന നമ്പരിലുള്ള ആധാരം രജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.നന്ദാവനം എസ്റ്റേറ്റിന് പ്ലാന്റേഷൻ ഭൂമിയായി റബ്ബർക്കൃഷിക്കായാണ് പാട്ടത്തിന് നൽകിയത്. 1987-ൽ ആദ്യ ഗഡുവായ 1731 രൂപയും 1988-ൽ 2,000 രൂപയും അടച്ചിട്ടുണ്ട്. പിന്നീട് സർക്കാരിന് തുകയൊന്നും അടച്ചിട്ടില്ലെന്നും കണ്ടെത്തി. പരിസ്ഥിതി സമരക്കാർ നൽകിയ പരാതിയെ തുടർന്ന് 144 ഏക്കർ തിരിച്ചുപിടിക്കണമെന്ന് ലാൻഡ്‌ ബോർഡ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ അതിന്റെ നടപടിക്രമങ്ങൾ രാഷ്ട്രീയ ഇടപെടലുകളിൽത്തട്ടി മുടങ്ങി. പ്രാഥമിക റിപ്പോർട്ടോടെ വിജിലൻസിന്റെ നടപടികൾ അവസാനിച്ചമട്ടിലുമാണ്. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.2008-ലാണ് നന്ദാവനം എസ്റ്റേറ്റ് ഇൻഡ്രോയൽ കമ്പനിക്ക് വസ്തു മറിച്ചുവിൽക്കുന്നത്. ഇവർ എസ്.എൻ. ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന് 18 ഏക്കർ ഭൂമി വിറ്റതോടെയാണ് മലപ്പത്തൂർ ഗ്രാമം സമരഭൂമിയായി മാറിയത്. ജനവാസമേഖലയിൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തെ എതിർത്ത്‌ നാട്ടുകാർ മലപ്പത്തൂർ പ്രകൃതിസംരക്ഷണസമിതി രൂപവത്കരിച്ച് സമരം ആരംഭിക്കുകയായിരുന്നു. മയിലുകളുടെയും മറ്റ് ജീവികളുടെയും ആവാസകേന്ദ്രമായ മലപ്പത്തൂരിൽ ക്രഷർ സ്ഥാപിക്കുന്നത് മാറ്റണമെന്ന ആവശ്യവുമായാണ് നാട്ടുകാരും പരിസ്ഥിതിപ്രവർത്തകരും രംഗത്തുവന്നത്.ഇവിടെ മയിലുകളെ കൊല്ലുകയും മുട്ട നശിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു. സംശയാസ്പദമായനിലയിൽ മയിലുകൾ ചാകുന്നതും പതിവാണ്. പരിസ്ഥിതിസമരം ശക്തിപ്രാപിച്ചതോടെ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതിവാദികൾ വികസനം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. മലപ്പത്തൂരിന്റെ വികസനം നിഷേധിക്കുന്നതായി ആരോപിച്ചായിരുന്നു ഈ രാഷ്ട്രീയകൂട്ടായ്മ.കഴിഞ്ഞ മൂന്നിന് രാത്രി ആദിവാസി ദളിത് മുന്നാക്കസമിതിയുടെ നേതൃത്വത്തിൽ 70 ഭൂസമരക്കാർ മലപ്പത്തൂരിൽ കുടിൽകെട്ടി സമരം നടത്തി. മിച്ചഭൂമി ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കളക്ടറുമായി നടന്ന ചർച്ചയിൽ ജൂൺ 30-നുശേഷം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. മലപ്പത്തൂർ പ്രകൃതിസംരക്ഷണസമിതി നടത്തിവരുന്ന സമരം 2000 ദിവസത്തിലേക്ക് എത്തുകയാണ്.

ഫോട്ടോ http://v.duta.us/8Mx6PwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/QeX98AAA

📲 Get Kollam News on Whatsapp 💬