[malappuram] - അജ്ഞാത സമ്മാനപ്പൊതി, ബോബെന്നു കരുതി തുറന്നപ്പോള്‍ കോഴിമാലിന്യം

  |   Malappuramnews

തിരൂർ: മീൻ മാർക്കറ്റിൽ ഞായറാഴ്ച പുലർച്ചെ വർണക്കടലാസിൽ പൊതിഞ്ഞനിലയിൽ അജ്ഞാത സമ്മാനപ്പൊതി കണ്ടെത്തി. ചോരയ്ക്ക് സമാനമായ നിറംകലർന്ന കവറിൽ കണ്ടെത്തിയ സമ്മാനപ്പൊതി ജനങ്ങൾക്കിടയിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. മാർക്കറ്റിലെ തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ബോംബാണെന്ന ഭീതികാരണം പൊതി തുറന്നില്ല. തിരൂർ റെയിൽവേസ്റ്റേഷനു സമീപമാണ് മീൻ മാർക്കറ്റുള്ളത്. ഒടുവിൽ മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പൊതി പരിശോധിച്ചു. പോലീസ്‌ലൈനിന് സമീപം ഗ്രൗണ്ടിൽ കൊണ്ടുപോയി ബോംബ് സ്‌ക്വാഡ് സമ്മാനപ്പൊതി തുറന്നു. പൊതിയിൽ നിറയെ കോഴിമാലിന്യമാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്....

ഫോട്ടോ http://v.duta.us/566vVAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EQTUJQAA

📲 Get Malappuram News on Whatsapp 💬