[malappuram] - കമ്പിക്കുരുക്ക് മുറുകി നായ; രക്ഷകരായി യുവാക്കൾ

  |   Malappuramnews

പുലാമന്തോൾ: കമ്പിക്കുരുക്കു മുറുകി ആഴത്തിൽ മുറിവേറ്റ് മൃതപ്രായനായ നായയ്ക്ക് യുവാക്കൾ രക്ഷകരായി. കൃഷിയിടങ്ങളിൽ പന്നികൾക്ക് കെണിയൊരുക്കുന്ന കമ്പിയിൽ കുരുങ്ങി കമ്പിയുടെ ഒരുഭാഗം അരയിൽ വരിഞ്ഞുമുറുകിയ നിലയിലായിരുന്നു നായ. ബാക്കി ഭാഗം മരത്തിൽ ചുറ്റി മുന്നോട്ട് നീങ്ങാൻ പറ്റാതെ ചോരയൊലിപ്പിച്ചു നിൽക്കുന്ന അവസ്ഥ. അടുത്തേക്കു ചെല്ലാൻപോലും സമ്മതിക്കാത്ത നായയെ മെരുക്കിക്കിടത്തിയ യുവാക്കൾ രണ്ടുമണിക്കൂറോളം സമയമെടുത്ത് കമ്പി നീക്കി. പ്രാഥമിക ചികിത്സ നൽകി പരിചരിക്കുകയും ചെയ്തു.ശനിയാഴ്ച രാത്രി മുതൽ കരച്ചിൽ കേട്ട സമീപവാസികളായ നാരായണനും കുഞ്ഞിമണിയും ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് പാലൂർ കിഴക്കേക്കരയിലെ തോട്ടത്തിൽ നായയെ കണ്ടെത്തിയത്. ഉണ്ണി, സുമീഷ്, സുനിൽ, ഉണ്ണിരാമൻ, സുബ്രഹ്മണ്യൻ, മൻസൂർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി....

ഫോട്ടോ http://v.duta.us/dPvgfwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/cEfJIQAA

📲 Get Malappuram News on Whatsapp 💬