[palakkad] - ആദിവാസി ഭവനനിർമാണത്തിൽ അഴിമതിയെന്ന് പരാതി

  |   Palakkadnews

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ അനവെന്തമൂല ആദിവാസികോളനിയിലെ ഭവനനിർമാണത്തിൽ വ്യാപക അഴിമതിയെന്ന് ആരോപണം. പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിവഴി ലഭിച്ച മൂന്ന് വീടുകളുടെ നിർമാണത്തിലാണ് അഴിമതിയാരോപണം.

ഊരിലെ തന്നെ പഴയ വീടുകൾ പൊളിച്ച് കരിങ്കല്ല്, കട്ടയടക്കമുള്ള വസ്തുകൾ പുതിയ വീടിനായി ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. മൂന്ന് വീടുകളുടെ നിർമാണത്തിനായി ആൾത്താമസമില്ലാത്ത ആറ് പഴയ വീടുകളാണ് പൂർണമായും പൊളിച്ചുമാറ്റിയിരിക്കുന്നത്. മൂന്ന് വീടുകൾ പകുതിയും പൊളിച്ചുമാറ്റിയിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് വനംവകുപ്പ് നിർമിച്ചുനൽകിയ വീടുകളാണ് ഇത്തരത്തിൽ പൊളിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുകയാണിപ്പോൾ.

വീട് നിർമാണത്തിനായി ഇറക്കിയ ഇഷ്ടിക, സിമന്റ് എന്നിവയുടെ ഉപയോഗത്തിലും ഗുണമേന്മയിലും ആരോപണമുണ്ട്. ഊരിലെ നീലൻ, മാരി, കുറുമ്പി എന്നിവരുടെ വീടുകളാണ് നിർമിക്കുന്നത്. ഓരോ വീടിനും ആറുലക്ഷം രൂപയാണ് പദ്ധതിപ്രകാരം അനുവദിച്ചിരിക്കുന്നത്.

ഭവനനിർമാണത്തിലെ അഴിമതിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വാണിജ്യമസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. സോമൻ കളക്ടർക്ക് പരാതി നൽകി.

വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി ആദിവാസികോളനിയിലെ ഭവനനിർമാണം ഗുണമേന്മയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പട്ടികവർഗവകുപ്പിനെ വിവരമറിയിച്ചിരുന്നു. പട്ടികവർഗവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല....

ഫോട്ടോ http://v.duta.us/X1oUJgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/f-JyJAAA

📲 Get Palakkad News on Whatsapp 💬