[palakkad] - മാലിന്യം വഴിനീളെ, സഹികെട്ട് മുടപ്പല്ലൂർ

  |   Palakkadnews

മുടപ്പല്ലൂർ: ഇരുന്നൂറിലധികം കടകളാണ് മുടപ്പല്ലൂർ ടൗണിലുള്ളത്. ഇതിൽ മുപ്പതോളം ഹോട്ടലുകളും ചായക്കടകളും കൂടാതെ കോഴിക്കടകളും മീൻകടകളും ഉൾപ്പെടും. ചെറുതും വലുതുമായി ആറ് പച്ചക്കറിക്കടകളും മുടപ്പല്ലൂരിലുണ്ട്. ചക്കാന്തറമുതൽ കെ.എസ്.ഇ.ബി. ഓഫീസ് പരിസരംവരെയും മംഗലംഡാം റോഡിൽ പെട്രോൾ പമ്പുവരെയുമാണ് സ്ഥാപനങ്ങൾ. എന്നും തിരക്കേറിയ അങ്ങാടി വണ്ടാഴി പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രവുമാണ്. പക്ഷേ, ഇവിടെയുണ്ടാവുന്ന മാലിന്യം നീക്കാനോ അത് ശാസ്ത്രീയമായി സംസ്കരിക്കാനോ പഞ്ചായത്തിന് സംവിധാനമൊന്നുമില്ല. അങ്ങാടിയിൽ കച്ചവടക്കാർ അവരുടെ കടയുടെ മുൻവശം വൃത്തിയാക്കുന്നതൊഴിച്ചാൽ മറ്റ് സംവിധാനങ്ങളുമില്ല. വ്യാപാരസ്ഥാപനങ്ങൾ ഉറവിടത്തിൽത്തന്നെ മാലിന്യം സംസ്കരിക്കണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഉറവിടമാലിന്യസംസ്കരണത്തിന് സംവിധാനമേർപ്പെടുത്താനുള്ള സഹായം പഞ്ചായത്തിൽനിന്നുണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. മാലിന്യം ഓടയിലേക്ക് വൈകുന്നേരങ്ങളിൽ വാഹനങ്ങളിലുള്ള വഴിയോര പച്ചക്കറിക്കച്ചവടവും സജീവമാണ്. ഇവിടെനിന്നുള്ള മാലിന്യമെല്ലാം മുടപ്പല്ലൂരിലെ അഴുക്കുചാലിലേക്കുതന്നെയാണ് പോകുന്നത്. അഴുകിയതും അല്ലാത്തതുമായ മാലിന്യം നിറഞ്ഞ് മൂടിയനിലയിലാണ് അഴുക്കുചാലുകൾ. പ്ലാസ്റ്റിക് കവറിലാക്കി ഓടയിലേക്ക് തള്ളിയ മാലിന്യവും കാണാം. രാത്രി പുറത്തുനിന്ന് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് മുടപ്പല്ലൂർ ടൗണിലെ ഓടയിൽ തള്ളുന്നുണ്ട്. ഇടയ്ക്ക് ടൗൺ തൂത്തുവാരി വൃത്തിയാക്കുന്നതിനായി രണ്ടുപേരെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോഴതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ. അബ്ദുള്ള പറഞ്ഞു. വടക്കഞ്ചേരിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കടകളിൽനിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതുപോലെ വണ്ടാഴി പഞ്ചായത്തിലും നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മാലിന്യം നിറഞ്ഞ് ഓടകൾ മൂടിക്കിടക്കുന്നതിനാൽ ചെറിയൊരു മഴപെയ്താൽ റോഡരികിലുള്ള കടകളിലും വീടുകളിലും വെള്ളം നിറയും. വെള്ളത്തോടൊപ്പം മാലിന്യവും ഒഴുകിയെത്തും. വേനൽമഴ പെയ്തപ്പോൾ വീട്ടിൽ മലിനജലം നിറഞ്ഞതോടെ മുടപ്പല്ലൂർ ടൗണിൽ താമസിക്കുന്ന കിഴുവാലിപ്പറമ്പിൽ മൈമൂൻ ഉമ്മ മുൻവാതിൽ പാതിയോളം കൊട്ടിയടച്ചത് കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്തയായിരുന്നു. ഓട വൃത്തിയാക്കിയാൽ മതി നിലവിൽ ഓട വൃത്തിയാക്കിയാൽ മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകും. മാലിന്യം ഓടയിലേക്ക് തള്ളുന്നതിനെതിരേ കർശന നടപടിയും വേണം. എ. മോഹനൻ വ്യാപാരിവ്യാപാരികളുടെ സഹകരണമുണ്ടാകണംഅടഞ്ഞുകിടക്കുന്ന അഴുക്കുചാൽ അടിയന്തരമായി വൃത്തിയാക്കണം. എല്ലാവർഷവും ഇത് തുടരുകയും വേണം. ഓടയിലേക്ക് മാലിന്യം തള്ളൽ നിൽക്കണമെങ്കിൽ വ്യാപാരികളുടെ സഹകരണമുണ്ടാകണം.എ. പ്രകാശൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിപഞ്ചായത്ത് ബിന്നുകൾ വെക്കണംചാൽ വൃത്തിയാക്കുന്നതോടൊപ്പം മാലിന്യം നിക്ഷേപിക്കുന്നതിനായി പഞ്ചായത്ത് ബിന്നുകൾ വെക്കണം. എങ്കിൽമാത്രമേ ഓടയിലേക്ക് മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനാകൂ. കെ. ചാത്തുവ്യാപാരി പഞ്ചായത്ത് സംവിധാനമൊരുക്കണം മുടപ്പല്ലൂരിൽ മാലിന്യസംസ്കരണത്തിനായി പൊതുവായ സംവിധാനം പഞ്ചായത്ത് ഒരുക്കണം. ഭൂരിഭാഗം കച്ചവടക്കാർക്കും മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തവരാണ്. കെ.പി. രാജു പച്ചക്കറി കടയുടമ നടപ്പാതയാക്കി മാറ്റണംഓട വൃത്തിയാക്കിയശേഷം ഇവയ്ക്കുമുകളിൽ സ്ലാബിട്ട് നടപ്പാതയാക്കി മാറ്റണം. ഇതുവഴി ഓടയിലേക്കുള്ള മാലിന്യം തള്ളൽ ഒഴിവാക്കാനാകും. എ. ഷാനവാസ് പൊതുപ്രവർത്തകൻപ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ശേഖരിക്കുംതിങ്കളാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിൽ ഓടകൾ വൃത്തിയാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കും. പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ശേഖരിക്കും. ജൈവ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം വ്യാപാരികൾതന്നെ കണ്ടെത്തണം. വ്യാപാരികളുടെ സഹകരണത്തോടെ ടൗൺ അടിച്ചുവാരുന്നതിനായി രണ്ടുപേരെ നിയോഗിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കും. സുമാവലി മോഹൻദാസ്, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്

ഫോട്ടോ http://v.duta.us/I1t8RwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/uokcHAAA

📲 Get Palakkad News on Whatsapp 💬