[palakkad] - വീണ്ടുമൊരു യെല്ലോ അലര്‍ട്ട്, രക്ഷാസംവിധാനങ്ങളില്ലാതെ അഗ്നിരക്ഷാസേന

  |   Palakkadnews

ഷൊർണൂർ: വീണ്ടുമൊരു യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ആശങ്കയിലാണ്. ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽത്തന്നെ വെള്ളത്തിൽനിന്നും രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളൊന്നും ഇപ്പോഴും ഇവിടെയില്ല. കഴിഞ്ഞ പ്രളയസമയത്ത് റബ്ബർ ഡിങ്കി (യന്ത്രം ഘടിപ്പിച്ച റബ്ബർ തോണി) ഒരെണ്ണമുണ്ടായിരുന്നു. അതിനുശേഷം ഇത്‌ തകരാറിലായെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മാത്രമല്ല, പുതിയ സംവിധാനങ്ങളൊന്നും എത്തിയിട്ടുമില്ല.കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുമ്പോഴാണ് അഗ്നിരക്ഷാവിഭാഗം ജീവൻരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ആശങ്കയിലായിരിക്കുന്നത്. മൂന്ന് ഫയർ എൻജിനുകളും ജീപ്പും ആംബുലൻസും ബൈക്കും ആവശ്യമായ ജീവനക്കാരുമുണ്ട്. അഗ്നി ശമിപ്പിക്കാനാവശ്യമായ സംവിധാനവുമുണ്ടെന്ന് ജീവനക്കാർ പറയുന്നു. റബ്ബർ ഡിങ്കി, സ്കൂബ (ഓക്‌സിജനടങ്ങിയ സിലിൻഡറോടുകൂടിയ സംവിധാനം) എന്നിവയാണ് അത്യാവശ്യമായെങ്കിലും ഉണ്ടാവേണ്ടത്. വെള്ളത്തിലകപ്പെട്ടവരെ ആഴത്തിലേക്ക് നീന്തിച്ചെന്ന് രക്ഷപ്പെടുത്താൻ സ്കൂബ ആവശ്യമാണ്.പുഴയ്ക്ക് നടുവിലാണെങ്കിൽ ഇവിടേക്കെത്താനും അപകടത്തിൽപ്പെട്ടയാളെ കരയിലേക്കെത്തിക്കാനുമാണ് റബ്ബർ ഡിങ്കി ഉപയോഗിക്കുന്നത്. ഇതുരണ്ടും ഷൊർണൂരിലില്ല. പ്രളയമുണ്ടായപ്പോൾ തമിഴ്‌നാടുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ താത്‌കാലികമായി എത്തിക്കുകയായിരുന്നു. പ്രളയസമയത്തെ ബുദ്ധിമുട്ടുകൾ മുന്നിൽക്കണ്ടെങ്കിലും അത്യാവശ്യ രക്ഷാസംവിധാനങ്ങൾ എത്തിക്കണമെന്നാണ് അഗ്നിരക്ഷാവിഭാഗത്തിന്റെ ആവശ്യം.നീന്താനും ആഴങ്ങളിലേക്കെത്താനുമുള്ള പരിശീലനം അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ആളുകളെ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളാണ് ഇവർക്കാവശ്യം. ജില്ലയിൽ ഷൊർണൂർ അഗ്നിരക്ഷാവിഭാഗത്തിനാണ് ഏറ്റവും കൂടുതൽ പരിധിയുള്ളത്. പത്തിരിപ്പാല, ആനക്കര, വിളയൂർ, തിരുവേഗപ്പുറ, ചെർപ്പുളശ്ശേരി, തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരവരെയും ഇവർക്ക് പോകേണ്ടതുണ്ട്. പത്തിരിപ്പാലമുതൽ ആനക്കരവരെയുള്ള ഭാഗങ്ങളും ഭാരതപ്പുഴയുടെ തീരമാണ്. തിരുവേഗപ്പുറയും പുഴയോരപ്രദേശമാണ്. യെല്ലോ അലർട്ട് കഴിഞ്ഞാലും മഴക്കാലമെത്തുമ്പോഴേക്കെങ്കിലും അത്യാവശ്യസംവിധാനങ്ങൾ എത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ഫോട്ടോ http://v.duta.us/mTJjHQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HPu-uwAA

📲 Get Palakkad News on Whatsapp 💬