[thiruvananthapuram] - കാട്ടാക്കടയിൽ വേനൽ മഴയിൽ വീടുകൾക്കും, കൃഷിക്കും നാശം

  |   Thiruvananthapuramnews

കാട്ടാക്കട: കഴിഞ്ഞ ദിവസം വേനൽ മഴയ്ക്കൊപ്പം വീശിയ കാറ്റിലും, ഇടിമിന്നലിലും കാട്ടാക്കട പ്രദേശത്ത് നാശം. പൂവച്ചലിൽ രണ്ടുവീടുകൾ മരം വീണ് നശിച്ചു. മൈലോട്ടുമൂഴിയിൽ കാറ്റത്ത് വാഴകൾ ഒടിഞ്ഞു. കാപ്പിക്കാട് ഇറയാംകോട് ഇടിമിന്നലിൽ നാടുകാണി പാറയുടെ ഒരുഭാഗം അടർന്നുവീണു. പൂവച്ചൽ ആലമുക്ക് എസ്.പി.ആർ. ഹൗസിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണ് അടുത്ത പുരയിടത്തിൽനിന്നു മരം കടപുഴകിവീണ് വീടിന്റെ ഒരുഭാഗം പൂർണമായി തകർന്നത്.ഉണ്ടപ്പാറയിൽ ശശിയുടെ ഷൈനി ഭവൻ വീടിനു മുകളിലേക്ക് പറമ്പിലെ കൂറ്റൻ മരമാണ് ഒടിഞ്ഞു വീണത്. വീടിന്റെ ബാൽക്കണിക്കും, ഭിത്തിക്കും കേടുപറ്റി. മൈലോട്ടുമൂഴിയിൽ രജനി ഭവനിൽ സുരേന്ദ്രൻ, ഓണംകോട് ലതാഭവനിൽ അലക്‌സാണ്ടർ എന്നിവരുടെ വാഴക്കൃഷിയാണ് നശിച്ചത്. ഇരുവരുടെയുമായി 500-ലേറെ വാഴകളാണ് നശിച്ചത്. ഇതിൽ 300-ഓളം വാഴകൾ പകുതി മൂപ്പെത്തിയതും, കുല വന്നതുമാണ്. ഓരോ ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വായ്പയെടുത്തായിരുന്നു കൃഷി. ആമച്ചൽ ഏലായിലും വാഴക്കൃഷിക്ക് നാശമുണ്ട്.കാപ്പിക്കാട് ഇറായാംകോട് നാടുകാണി പാറയുടെ ഒരു ഭാഗമാണ് ഇടിമിന്നലിൽ പൊട്ടി താഴേക്കു പതിച്ചത്. കൂറ്റൻ പാറ അൻപതുമീറ്ററോളം താഴേക്ക് ഉരുണ്ട് അടുത്തുള്ള പാറക്കഷണങ്ങളിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി. താഴെ വീടുകളും, അങ്കണവാടിയും ഉണ്ടായിരുന്നു. കള്ളിക്കാട് പെരുംകുളങ്ങര കുഞ്ഞുകൃഷ്ണൻ നായരുടെ പുരയിടത്തിൽനിന്ന അക്കേഷ്യ മരം കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ ചിതറിത്തെറിച്ചു. കുറ്റിച്ചൽ കാര്യോട് 11 കെ.വി. ലൈനിന് മുകളിലേക്ക് മരംവീണ് വൈദ്യുതബന്ധം ഇല്ലാതായി.

ഫോട്ടോ http://v.duta.us/qUsoSQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/C25ScAAA

📲 Get Thiruvananthapuram News on Whatsapp 💬