[thrissur] - കുതിരാൻ പാറപൊട്ടിക്കൽ: നഷ്ടപരിഹാരം ഉയർത്താൻ ഉത്തരവ്

  |   Thrissurnews

കുതിരാൻ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പാറപൊട്ടിച്ചതു മൂലം നാശനഷ്ടങ്ങളുണ്ടായവർക്ക് അനുവദിച്ച നഷ്ടപരിഹാരം വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം ഘട്ടത്തിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചവരുടെ നാശനഷ്ടം വിലയിരുത്തുകയും ചെയ്യും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. അശാസ്ത്രീയമായ രീതിയിലാണ് നഷ്ടപരിഹാര വിതരണം നടന്നതെന്ന് കാണിച്ച് പഞ്ചായത്തംഗം ഡെയ്സി ജോർജ് പായപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വിധി.ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രിത സ്ഫോടനം നടത്തണമെന്ന വ്യവസ്ഥ മറികടന്നാണ് കുതിരാൻ , വാണിയമ്പാറ, കല്ലിടുക്ക് പ്രദേശങ്ങളിൽ ദേശീയപാത നിർമാണ കമ്പനി പാറപൊട്ടിച്ചത്. ഇതിനെ തുടർന്ന് പ്രദേശവാസികളുടെ നൂറ്റി ഇരുപതിലേറെ വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയിരുന്നു. ജനകീയ സമരങ്ങളുടെ ഫലമായി നാട്ടുകാർക്ക് നഷ്ടപരിഹാരത്തുക കമ്പനി നൽകാൻ തീരുമാനിച്ചു.എ.ഡി.എം, പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട നഷ്ടപരിഹാര നിർണയ കമ്മിറ്റി നഷ്ടപരിഹാരത്തുക നിർണയിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട അപേക്ഷകർക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്തു.എന്നാൽ ഇതിന് ശേഷവും കമ്പനി പാറപൊട്ടിക്കൽ തുടർന്നു. ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരത്തുക നൽകിയ വീടുകൾക്ക് പിന്നീടുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വീണ്ടും നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. മാത്രമല്ല രണ്ടാം ഘട്ട അപേക്ഷകർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടുമില്ല. ഇതിനെ തുടർന്നാണ് പഞ്ചായത്തംഗം കോടതിയെ സമീപിച്ചത്.

ഫോട്ടോ http://v.duta.us/UpoqXwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JgBsswAA

📲 Get Thrissur News on Whatsapp 💬