[thrissur] - നാടകമേ ഉലകം

  |   Thrissurnews

: സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സമ്മേളനമാണ്‌ നാടകം. കൊയ്ത്തു കഴിഞ്ഞ പാടത്ത് നാട്ടുകാരുടെ തനത് നാടകാവതരണമായ ‘വെള്ളരിനാടകം’ ഇന്നും തൃശ്ശൂരിൽ നടക്കുന്നു.ശീതീകരിച്ച കൊട്ടകയിലിരുന്ന് പ്രൊഫഷണൽ ആർട്ടിസ്റ്റുകളുടെ ഡിജിറ്റൽ സാങ്കേതികവിദ്യയോടൊപ്പമുള്ള നാടകാവതരണവും തൃശ്ശൂരിലുണ്ട്. രണ്ടിനും ഒരേപോലെ കാഴ്ചക്കാരുമുണ്ട്. കാരണം ഇത് തൃശ്ശൂരാണ്. തൃശ്ശൂരുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് നാടകം എന്ന കല. അതിനാലായിരിക്കണം സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം നാടകങ്ങൾ അരങ്ങേറുന്നതും.പത്ത് ദിവസത്തെ അന്താരാഷ്ട്ര നാടകോത്സവവും പത്ത് ദിവസത്തെ പ്രൊഫഷണൽ നാടകമത്സരവും ആറു ദിവസത്തെ അമേച്വർ നാടക മത്സരവും നടക്കുന്നത് ഇവിടെത്തന്നെ. സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം മാത്രമല്ല കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമയും തൃശ്ശൂരിലാണ്.നാടകം നടത്തുന്നതിനായി നാട്യഗൃഹവും മുരളി സ്മാരക ഓപ്പൺ തിയേറ്ററും കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററുമെല്ലാമുണ്ട്‌.തുടർച്ചയായി ഞായറാഴ്ചകളിൽ നാടകം അവതരിപ്പിക്കുന്ന തൃശ്ശൂരിലെ രംഗചേതന എന്ന നാടകക്കൂട്ടായ്മ 410 നാടകങ്ങൾ മുടങ്ങാതെ അവതരിപ്പിച്ച് റെക്കോഡിടുകയും ചെയ്തു.14 വർഷത്തെ ഇടവേളകഴിഞ്ഞ് ഉയിർത്തെഴുന്നേറ്റ കലാനിലയത്തിന്റെ ആദ്യത്തെ സ്ഥിരംവേദിയുയർന്നതും തൃശ്ശൂരിലാണെന്നത് നിമിത്തം മാത്രം. മധ്യവേനലവധിയിൽ എല്ലായിടത്തും നാടകക്കളരികളാണ്. കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർകലാനിലയം കൃഷ്ണൻ നായർ എന്ന നാടകപ്രതിഭ 1965-ൽ തുടങ്ങിയ കലാനിലയം നാടകട്രൂപ്പ് ഒരു ഇടവേളയ്ക്കുശേഷം എത്തിയിരിക്കുന്നത് കടമറ്റത്ത് കത്തനാർ എന്ന അവരുടെ സൂപ്പർഹിറ്റ് നാടകവുമായാണ്. ശക്തൻ സ്റ്റാൻഡിന് പിന്നിലെ മൈതാനത്താണ് സ്ഥിരം വേദി.7000 ചതുരശ്ര അടിയിലെ വേദിയിൽ നടനവിസ്മയം മാത്രമല്ല സിനിമയെ വെല്ലുന്ന സംവിധാനങ്ങളുമുണ്ട്‌. ശീതീകരിച്ച തിയേറ്ററിൽ ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തോടെയാണ് നാടകം കാഴ്ചക്കാരെ ആകർഷിക്കുന്നത്. കാലത്തിനൊത്ത് അരങ്ങിലും അവതരണത്തിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും രചനയിൽ കാര്യമായ മാറ്റങ്ങളില്ല. ജഗതി എൻ.കെ. ആചാരിയുടേതാണ് രചന.1965-ൽ തൃശ്ശൂരിലായിരുന്നു കത്തനാരുടെ ആദ്യവേദി.നൂറിൽപ്പരം പ്രൊഫഷണൽ ആർട്ടിസ്റ്റുകളും നൂറോളം ത്രിമാന സെറ്റുകളും ഒരുക്കിയാണ് നാടകം കാണികളിൽ അത്ഭുതമുണ്ടാക്കുന്നത്. കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപദ്മനാഭനാണ് സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്.രണ്ടര മണിക്കൂറിലേറെയുള്ള നാടകം ദിവസം രണ്ടു തവണ അവതരിപ്പിക്കും-വൈകീട്ട് 6.30-നും രാത്രി 9.30-നും. പ്രവേശനം ടിക്കറ്റ് മുഖേനയാണ്‌. രാവിെല പത്തു മുതൽ നാടകവേദിയിലെ കൗണ്ടറിൽ ടിക്കറ്റ് കിട്ടും. ക്യാച്ച് മൈ സീറ്റ് ഡോട്ട് കോം വഴി ഒാൺലൈൻ ബുക്കിങ്ങുമുണ്ട്.

ഫോട്ടോ http://v.duta.us/qMZdQQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/e-JVNQAA

📲 Get Thrissur News on Whatsapp 💬