[wayanad] - തണുപ്പുതേടി സഞ്ചാരികൾ ഊട്ടിയിലേക്ക്

  |   Wayanadnews

ഗൂഡല്ലൂർ: വേനൽച്ചൂടിൽനിന്നും രക്ഷതേടി സഞ്ചാരികൾ നീലഗിരിയുടെ തണുപ്പിലേക്ക്. സമതലപ്രദേശങ്ങളിൽ വേനൽ കനത്തതോടെ ചൂട് സഹിക്കാതെ പലരും ഊട്ടിയിലേക്കെത്തുകയാണ്. അയൽസംസ്ഥാനങ്ങളിൽ ചൂടുകൊണ്ടും വേനൽമഴകൊണ്ടും അവധിക്കാലം ആഘോഷിക്കാൻ ബുദ്ധിമുട്ടുന്നവർ ഊട്ടി തിരഞ്ഞെടുക്കുകയാണ്. ഒഴിവുദിവസങ്ങളിൽ കർണാടകയിൽ നിന്നും കേരളത്തിൽനിന്നും സഞ്ചാരികളുടെ തിരക്കാണ്. കുടുംബസമേതമാണ് സഞ്ചാരികളിലധികവുമെത്തുന്നത്. ഊട്ടിയിലെ തെളിഞ്ഞ കാലാവസ്ഥയാണ് ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്നത്. പകൽസമയത്ത് ഏറ്റവും കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. രാത്രിയാവട്ടെ നല്ല തണുപ്പും. ലോഡ്ജുകളിലും കോട്ടേജുകളിലും മുറികളുടെ ബുക്കിങ് ആദ്യദിവസങ്ങളിൽത്തന്നെ പൂർത്തിയായി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൂടൂതൽ സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ മാത്രമായി അരലക്ഷത്തോളം സഞ്ചാരികളാണ് ഊട്ടിയിലെത്തിയത്. വരും ദിവസങ്ങളിലും സമാനമായ തിരക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഊട്ടിയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണെന്ന സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തയെ തുടർന്ന് കേരളത്തിൽ നിന്നുള്ള സഞ്ചാരികളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. അത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിനോദസഞ്ചാരമേഖല. ഊട്ടി പുഷ്പമേള മേയ് 17-ന് ആരംഭിക്കും. പുഷ്പമേളയ്ക്കായി അവസാനഘട്ട ഒരുക്കത്തിലാണ് ഊട്ടിയിലെ ഉദ്യാനങ്ങൾ....

ഫോട്ടോ http://v.duta.us/JG7zqQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ORrkFwAA

📲 Get Wayanad News on Whatsapp 💬