അറക്കാനെടുത്ത കോഴി തെന്നിയോടി; പിന്തുടർന്ന കോഴിക്കടക്കാരൻ കിണറ്റിൽ വീണു

  |   Malappuramnews

തിരൂർ: കോഴിക്കടയിൽനിന്ന് കോഴിയെ അറക്കാൻ ശ്രമിക്കുന്നതിനിടയിൽ അറവുകാരനായ കടയുടമയുടെ െെകയിൽനിന്ന് കോഴി തെന്നിയോടി. പിന്നാലെയോടിയ കടയുടമ കാൽവഴുതി സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് എല്ലുകൾപൊട്ടി ഗുരുതരാവസ്ഥയിൽ.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. താനാളൂർ പകരയിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പകരയിൽ കോഴിക്കട നടത്തുന്ന താനാളൂർ സ്വദേശി കൊന്നേക്കാട്‌ തടത്തിൽ അലി(40)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അറുപതടിയോളം താഴ്ചയുള്ളതാണ് ഉപയോഗശൂന്യമായ കിണർ. അലി കിണറ്റിൽ വീണയുടനെ ചേലാട്ട് മുനീർ, ഒ.പി. റഷീദ് എന്നിവർ കിണറ്റിലിറങ്ങി അലിയെ കിണറ്റിൽനിന്നെടുത്ത്‌ കിണറ്റിനടിയിലെ പാറക്കെട്ടിലേക്ക് മാറ്റിക്കിടത്തി. എന്നാൽ ഗുരുതരമായ പരിക്കുള്ളതിനാൽ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് തിരൂർ അഗ്നിരക്ഷാസേനയെ നാട്ടുകാർ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. ഫയർമാൻമാരായ നൂറി ഹിലാൽ, ഗിരീഷ് എന്നിവർ ഒരുമണിക്കൂറോളം പരിശ്രമിച്ച് അലിയെ കരയ്ക്കുകയറ്റുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു....

ഫോട്ടോ http://v.duta.us/8kdijgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ca9KHQAA

📲 Get Malappuram News on Whatsapp 💬