അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായേക്കും, ചുഴലിക്കാറ്റാകാനും സാധ്യത

  |   Keralanews

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട അതിശക്തന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി രൂപപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടാനും അടുത്ത 72 മണിക്കൂറിനുള്ളിൽ ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും ഇടയുണ്ടെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ജൂൺ പത്തിന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ലക്ഷദ്വീപിനോട് ചേർന്ന തെക്ക് കിഴക്കൻ പ്രദേശത്തും മധ്യ കിഴക്കൻ അറബിക്കടലിലും കേന്ദ്രീകരിച്ച് ഒരു അതിശക്ത ന്യൂനമർദ്ദം (depression) രൂപപ്പെട്ടിരിക്കുന്നു. (അക്ഷാംശം: 11.7 ഡിഗ്രി വടക്കും രേഖാംശം:71.0 ഡിഗ്രി കിഴക്ക്, അമിനി (ലക്ഷദ്വീപ്)ദ്വീപിന്റെ 200 കി. മീ. അകലെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ഭാഗത്തും മുംബൈ (മഹാരാഷ്ട്ര) 840 കി. മീ. അകലെ തെക്കു പടിഞ്ഞാറായും 1020 കി. മീ. അകലെ മാറി വെരാവലിന്റെ (ഗുജറാത്ത്) തെക്ക് തെക്ക് കിഴക്ക് പ്രദേശത്തും).അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി രൂപപ്പെടുകയും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അത് ചുഴലിക്കാറ്റായി രൂപപ്പെടുവാനും സാധ്യതയുണ്ട്. അടുത്ത 72 മണിക്കൂറിൽ ഇത് വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട്....

ഫോട്ടോ http://v.duta.us/6ZqBzgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/3xY5nAAA

📲 Get Kerala News on Whatsapp 💬