അവധി ആവശ്യപ്പെട്ടു ഫോണ്‍വിളി, സ്വാതന്ത്ര്യം ഉത്തരവാദിത്തവുമാണെന്ന് ഓര്‍മ്മിപ്പിച്ച്‌ കളക്ടര്‍ അനുപമ

  |   Keralanews

മഴക്കാലമാകുന്നതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കളക്ടറേറ്റിലേക്ക് വിളിക്കുന്നവരോടുള്ള തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ അഭ്യർഥന ശ്രദ്ധേയമാകുന്നു. ഫെയ്സ്ബുക്കിൽ മുമ്പ് പോസ്റ്റ് ചെയ്ത കുറിപ്പ് മഴക്കാലമായതോടെ റീ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുപമ.

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ വിളികളാണ് കളക്ടറേറ്റിലേക്ക് എത്താറുള്ളത്. എന്നാൽ അവധി ആവശ്യപ്പെട്ട് ഒരുപാടു പേർ ഒരേസമയം വിളിക്കുമ്പോൾ ഫോൺ ലൈൻ ബിസിയാകും. മുങ്ങിമരണത്തെയും ആളുകളെ കാണതായതിനെയും മറ്റുമുള്ള സത്യസന്ധമായ ഫോൺ കോളുകൾ ഈ സമയത്ത് നഷ്ടമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് അനുപമ കുറിപ്പിൽ ആവശ്യപ്പെടുന്നത്.

ചിലപ്പോഴൊക്കെ മുപ്പതു സെക്കൻഡ് പോലും മഴക്കെടുതിയിൽ അകപ്പെട്ടുപോയ ഒരാളുടെ ജീവിതത്തിനും മരണത്തിനും നിർണായകമായ സമയമാണ്.എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഞങ്ങളെ വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. എന്നാൽ ആ സ്വാതന്ത്ര്യം ഉത്തരവാദിത്തം കൂടിയാണ്- അനുപമ കുറിപ്പിൽ പറയുന്നു.

content highlights:tv anupama ias facebook post for people demanding holiday during rainy season...

ഫോട്ടോ http://v.duta.us/44P0yQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/WJAQaQAA

📲 Get Kerala News on Whatsapp 💬