ഓടിയിറങ്ങി ചെന്നു; ചോരയായിരുന്നു മുഴുവൻ...

  |   Palakkadnews

തണ്ണിശ്ശേരി: ഞായറാഴ്ച ഉച്ചയ്ക്ക് ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണാനായി ടി.വി. വെച്ചതേയുള്ളൂ, തണ്ണിശ്ശേരി പെരിയങ്കാട് വീട്ടിൽ വിജയൻ. വലിയ ശബ്ദം കേട്ട് ഓടി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച വീണ്ടും കൺമുന്നിൽ കണ്ടതുപോലെ വിജയൻ ചെറുതായി വിറച്ചു. വീടിന്റെ മതിലിനോടുചേർന്ന് തകർന്നുകിടക്കുന്ന ആംബുലൻസും ലോറിയും. “എനിക്ക് ആദ്യം എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഓടിയിറങ്ങിച്ചെന്നു. ചോരയായിരുന്നു മുഴുവൻ. ഭാര്യ നളിനിയെ വിളിച്ച് വെള്ളവും തോർത്തുമെടുക്കാൻ പറഞ്ഞു. അപ്പോഴേക്കും ഓരോരുത്തരായി എത്തി. ഇടയിൽ എന്റെ കാലിനും പരിക്കുപറ്റി. പിന്നെ വന്ന വണ്ടികളിൽ ഓരോരുത്തരെയായി കയറ്റിവിട്ടു’’. അത് പറയുമ്പോഴും വിജയന്റെ വാക്കുകൾ ഇടറി. ‘‘പാത ഒരു ചെറിയ വളവുപോലെയാണ്. പക്ഷേ, അപകടങ്ങൾക്ക് കണക്കില്ല’’ -വിജയെന്റ ഭാര്യ നളിനി പറഞ്ഞു.ഇടക്കിടെ ചെറിയ അപകടങ്ങളുണ്ടാവുന്ന സ്ഥലമാണ് വിജയന്റെ വീടിരിക്കുന്ന ഭാഗം. രണ്ടുവർഷം മുൻപുണ്ടായ അപകടത്തിൽ ഇവരുടെ വീടിന്റെ മതിലും തകർന്നിരുന്നു....

ഫോട്ടോ http://v.duta.us/12TnnwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/b-MYJgAA

📲 Get Palakkad News on Whatsapp 💬