കുടിക്കാം ചെളിവെള്ളം

  |   Thrissurnews

'മഴ പെയ്തതുകൊണ്ട് ഇന്ന് തുണിയെല്ലാം അലക്കാൻ പറ്റി. മഴവെള്ളം ബക്കറ്റുകളിൽ ശേഖരിച്ചുവെച്ചു. പൈപ്പിൽനിന്ന് വരുന്ന വെള്ളംകൊണ്ട് അലക്കിയാൽ മുണ്ടടക്കമുള്ള വെള്ളവസ്ത്രങ്ങളെല്ലാം നിറം മാറും. ടെറസിൽനിന്ന് ഒഴുകിവരുന്ന മഴവെള്ളത്തിൽ കരടുണ്ടെങ്കിലും തെളിമയുണ്ട്.'- മഴ പെയ്തതിന്റെ ആശ്വാസത്തിലാണ് കൂർക്കഞ്ചേരി കസ്തൂർബ ലെയ്നിലെ വീട്ടമ്മ പിടിയത്ത് മേരി സൈമൺ.

'കുടിക്കാനെടുക്കുന്നതെല്ലാം കലങ്ങിയ വെള്ളം തന്നെ. പാത്രങ്ങളിലാക്കി നിറച്ചുവെച്ചിരിക്കുകയാണ് ഈ വെള്ളമെല്ലാം. അടിയിൽ ചെളി ഊറി തെളിഞ്ഞ വെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റും.

ഇപ്പോൾ കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത് രണ്ടാഴ്ച മുമ്പ് ശേഖരിച്ച വെള്ളം തിളപ്പിച്ചാണ്. കലങ്ങാത്ത വെള്ളം കിട്ടുന്നത് വളരെ കുറവാണ്. മൂന്നുദിവസത്തിനു ശേഷമാണ് ഞായറാഴ്ച പൈപ്പിൽ വെള്ളമെത്തിയത്. ടാങ്കിലാണെങ്കിൽ ചെളിനിറഞ്ഞിരിക്കുകയാണ്. ആഴ്ചയിൽ ടാങ്ക് വൃത്തിയാക്കിയിട്ടും ഫലമില്ലാത്ത സ്ഥിതി. ക്ലാവ് പിടിച്ചതുപോലുള്ള രുചിയാണ് പലപ്പോഴും കുടിവെള്ളത്തിന്'- മേരി കുടിവെള്ള ആശങ്കകൾ പങ്കുവെച്ചു.

തുണികെട്ടി അരിക്കും; ആലം കെട്ടിയിടും

പടുതലക്കുളത്തിന് സമീപം വെളിയങ്കോട് വിക്രമനുണ്ണിയുടെ വീട്ടിൽ വരുന്ന കുടിവെള്ളത്തിൽ കൊതുകു ലാർവകളുമെത്തും. തുണികെട്ടി അരിച്ചാണ് വെള്ളം ഉപയോഗിക്കുക. ഈ വെള്ളത്തുണിക്കിപ്പോൾ ചെളിനിറമാണ്. എത്ര അലക്കി വെളുപ്പിച്ചാലും തുണിയിലെ ചെളിനിറം മായില്ല. 'രാവിലെയെണീറ്റ് കുളിക്കാൻ നോക്കുമ്പോൾ ചെളിവെള്ളമായിരിക്കും. അതും കൊഴുപ്പുള്ള വെള്ളം....

ഫോട്ടോ http://v.duta.us/eudhDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7swPIAAA

📲 Get Thrissur News on Whatsapp 💬