കേരള കോണ്‍ഗ്രസിന് സാവകാശം നല്‍കും; എംഎല്‍എമാരുമായി സ്പീക്കര്‍ ചര്‍ച്ച നടത്തും

  |   Keralanews

തിരുവനന്തപുരം:നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കേരള കോൺഗ്രസിന് സ്പീക്കർ സാവകാശം നൽകും. പാർട്ടി എംഎൽഎമാരുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചർച്ച നടത്തും.

കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ സാവകാശംതേടി റോഷി അഗസ്റ്റിൻ എം.എൽ.എ. സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്തുനൽകിയിരുന്നു. ജോസഫ് വിഭാഗവും ഇത് സംബന്ധിച്ച് സ്പീക്കർ കത്ത് നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ സാവകാശം നൽകിയത്. എത്ര ദിവസമാണ് സാവകാശം നൽകുക എന്നത് പിന്നീട് അറിയിക്കും.

ജൂൺ മാസം ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കർ നേരത്തെ നൽകിയ നിർദേശം. എന്നാൽ ചെർമാനെ തിരഞ്ഞെടുത്തതിന് ശേഷമേ പാർലമെന്ററി പാർട്ടി യോഗം ചേരാൻ സാധിക്കുകയുള്ളുവെന്നും അതിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 15 ദിവസത്തെ സാവകാശമാണ് സ്പീക്കറോട് തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശനി, ഞായർ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ തർക്കം പാർട്ടിയിലെ പരിഹരിക്കാൻ ഇരുപക്ഷങ്ങളും ധാരണയായിരുന്നു. ചർച്ചയിൽ രണ്ടുനിർദേശങ്ങളാണ് മധ്യസ്ഥർ മുന്നോട്ടുവെച്ചത്. തിങ്കളാഴ്ചമുതൽ തിരുവനന്തപുരത്ത് ചർച്ച തുടരും. ജോസ് കെ. മാണി ചെയർമാനും പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടിനേതാവും എന്ന നിർദേശമാണ് അതിലൊന്ന്. ജോസഫ് വർക്കിങ് ചെയർമാൻ സ്ഥാനവും വഹിക്കും....

ഫോട്ടോ http://v.duta.us/Vf55RQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H3djHAAA

📲 Get Kerala News on Whatsapp 💬