കര്‍ഷക ആത്മഹത്യ: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

  |   Keralanews

തിരുവനന്തപുരം: കർഷക ആത്മഹത്യയിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എംഎൽഎ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കാർഷിക കടങ്ങൾ എഴുതി തള്ളാത്ത സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.

ജപ്തി നടപടികളെ തുടർന്നുള്ള കർഷക ആത്മഹത്യ വർദ്ധിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിൽ പറയുന്നു. ആത്മഹത്യ ചെയ്ത കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും ഐ.സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കേരളത്തിൽ 15 കർഷക ആത്മഹത്യകളുണ്ടായെന്ന് കൃഷിമന്ത്രി മറുപടിയിൽ പറഞ്ഞു. ഇടുക്കിയിൽ 10, വയനാട്ടിൽ അഞ്ച് എന്നിങ്ങനെയാണ് കർഷക ആത്മഹത്യയെന്ന് മന്ത്രി സഭയിൽ അറിയിച്ചു. പ്രളയം കാർഷകമേഖലയെ തകർത്തു. ഇതുമൂലം കർഷകർ മാനസിക സമ്മർദ്ദത്തിലായെന്നും കൃഷിമന്ത്രി പറഞ്ഞു.

രണ്ടുലക്ഷം വരെയുള്ള വായ്പകൾ കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഇതുകൂടാതെ വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴിൽ കൊണ്ടുവരുമെന്നും കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം നീട്ടിയതായും മന്ത്രി പറഞ്ഞു. 2019 ഡിസംബർ 19 വരെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയത്തിനുള്ള കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്....

ഫോട്ടോ http://v.duta.us/puc5ywAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sfYbNQAA

📲 Get Kerala News on Whatsapp 💬