തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് മരണം

  |   Keralanews

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ചു. പേട്ട പുളിനെയിലിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പേട്ട സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേർ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വിവിധയിടങ്ങൾ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

Content Highlights:monsoon in kerala- two deaths-electric shock-thiruvananthapuram...

ഫോട്ടോ http://v.duta.us/TxvP1wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sU_R-gAA

📲 Get Kerala News on Whatsapp 💬