പ്രാക്കുളം-കാവനാട് ജങ്കാർ സർവീസ് പുനഃക്രമീകരിച്ച് ആരംഭിക്കണമെന്ന് ആവശ്യം

  |   Kollamnews

അഞ്ചാലുംമൂട് : നിർത്തിെവച്ച പ്രാക്കുളം-കാവനാട് ജങ്കാർ സർവീസ് പുനഃക്രമീകരിച്ച് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലക്ഷക്കണക്കിന് രൂപ ചെലവാക്കി സാമ്പ്രാണിക്കോടിയിലും കാവനാട്ടും കടവുകൾ നിർമിച്ച് ജങ്കാർ സർവീസ് ആരംഭിച്ചു. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് സർവീസ്‌ നടത്തിയത്. ചില തത്‌പരകക്ഷികൾ ജങ്കാർ സർവീസ് തുടരാൻ അനുവദിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. എന്നാൽ കൊല്ലം ബൈപ്പാസ് തുറന്നതോടെ കുരീപ്പുഴയിൽ താത്കാലിക ജങ്കാർ കടവ് നിർമിച്ച് സാമ്പ്രാണിക്കോടിയിൽനിന്ന് കുരീപ്പുഴയിലേക്ക് ജങ്കാർ സർവീസ് പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം. പ്രാക്കുളത്തുനിന്ന് അഞ്ചാലുംമൂട്ടിലെയും കടവൂരിലെയും ഗതാഗതക്കുരുക്കിൽ പെടാതെ ചുരുങ്ങിയ സമയംകൊണ്ട് യാത്രക്കാർക്ക് ബൈപ്പാസിലെത്താം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ കേട്ടഭാവംപോലും നടിച്ചിട്ടില്ല....

ഫോട്ടോ http://v.duta.us/3HrC-wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/767bvgAA

📲 Get Kollam News on Whatsapp 💬