പരമ്പരാഗത വിത്തിനങ്ങളുടെ പുനർജീവനം രണ്ട് കുടികളിൽക്കൂടി

  |   Idukkinews

മറയൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ മറയൂർ പഞ്ചായത്തിൽ ചിന്നാർ വന്യജീവിസങ്കേതത്തിലെ രണ്ട്‌ ആദിവാസിക്കുടികളിൽകൂടി പുനർജീവനം പദ്ധതി ആരംഭിച്ചു. മുതുവാ ആദിവാസി കുടിയായ ഇരുട്ടള, മലപുലയ കുടിയായ ഈച്ചാംപെട്ടി എന്നിവിടങ്ങിലാണ് ചെറുധാന്യങ്ങളായ റാഗി, തിന, വരഗ്‌ ഉൾെപ്പടെ നാല്പതോളം പരമ്പരാഗത വിത്തിനങ്ങൾ കുടികളുടെ മൂപ്പന്മാരുടെ നേതൃത്വത്തിൽ നിലമൊരുക്കി വിത്തിറക്കി വ്യാപിപ്പിച്ചത്.മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി ആർ., മറയൂർ ഡി.എഫ്.ഒ. രഞ്ജിത് ബി., ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പ്രഭു പി.എം., ഇ.ഡി.സി. കോ-ഓർഡിനേറ്റർ ആനന്ദൻ, വന്യജീവി സങ്കേതം ജീവനക്കാർ, കുടി നിവാസികൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിത്തിടൽ കർമങ്ങൾക്ക് തുടക്കംകുറിച്ചു. ചിന്നാറിലെ തായണ്ണൻകുടിയിൽ 2016-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം മറയൂർ-അഞ്ചുനാട് പ്രവിശ്യയിലെ എല്ലാ ആദിവാസി കുടികളിലും പരമ്പരാഗത കാർഷിക വിളകൾ തിരിച്ചുകൊണ്ടുവരുക എന്നതാണ്. മറയൂർ ചന്ദന ഡിവിഷനിലെ വിവിധ മുതുവാകുടികളിൽ വൈകാതെതന്നെ പുനർജീവനം പദ്ധതി വ്യാപിപ്പിക്കുമെന്ന്‌ ഡി.എഫ്.ഒ. ബി.രഞ്ജിത് പറഞ്ഞു. മൂന്നാർ ടെറിട്ടോറിയൽ ഡിവിഷനിലെഇടമലക്കുടിയിലെ വിവിധ ആദിവാസിക്കുടികളിൽ ജൂൺ മാസത്തിൽ തന്നെ 23 ഇനം റാഗി വിത്തുകൾ ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന്‌ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. മൂന്നാർ, അഞ്ചുനാട് മലനിരകളിലുള്ള എല്ലാ കുടികളിലും ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ചെയ്തുവരുന്നു. ചിന്നാർ വന്യജീവിസങ്കേതം ആവിഷ്കരിച്ച പുനർജീവനം പദ്ധതിയുടെ സഹായത്തോടെയാണ് തായണ്ണൻകുടിയിലെ ഗോത്ര കർഷക സമൂഹവും ചിന്നാർ വന്യജീവിസങ്കേതത്തിന് കീഴിലുള്ള ഇ.ഡി.സി.യും മൂന്ന്‌ സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ നേടിയത്.

ഫോട്ടോ http://v.duta.us/r5RXKgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/G25nTQAA

📲 Get Idukki News on Whatsapp 💬