പ്രവേശനോത്സവത്തിൽ താരങ്ങളായി അവർ മൂവർ

  |   Alappuzhanews

മുതുകുളം: കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ നടന്ന ചിങ്ങോലി ഗ്രാമപ്പഞ്ചായത്തുതല പ്രവേശനോത്സവത്തിൽ താരങ്ങളായത് മൂന്ന് പെൺ മുത്തുകളാണ്. ഒരുമിച്ചു പിറന്ന കൃഷ്ണവേണി, കൃഷ്ണേന്ദു, കൃഷ്ണപ്രിയ എന്നിവർ യു.കെ.ജി. പ്രവേശനത്തിനായാണ് സ്കൂളിലെത്തിയത്. ചിങ്ങോലി കൃഷ്ണാലയത്തിൽ കൃഷ്ണപ്രസാദിന്റെയും ജീജയുടെയും മക്കളാണിവർ. ഇവരുടെ മൂത്ത സഹോദരൻ കൃഷ്ണജിത്ത് നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഒരേ വേഷമണിഞ്ഞ് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് വിദ്യാലയ മുറ്റത്തെത്തിയ മൂവരെയും സന്തോഷത്തോടെയാണ് അധ്യാപകർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ വി.ആർ.രഞ്ജീവ് അധ്യക്ഷനായി. എസ്.ആർ.ജി. കൺവീനർ എ.മുഹമ്മദ് ഷെരീഫ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.വീന്ദ്രനാഥിന്റെ സന്ദേശം വായിച്ചു. രഞ്ജിത് ചിങ്ങോലി, പി.ജി.ശാന്തകുമാർ, സജിനി, കെ.ഷീല, ജെ.ശിവദാസ്, ബി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം, സ്വാഗത സംഗീതശില്പം, പ്രകൃതിസൗഹാർദ സന്ദേശനൃത്തം, പ്രസംഗം, കവിതാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു....

ഫോട്ടോ http://v.duta.us/HrxhYgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/pgENzAAA

📲 Get Alappuzha News on Whatsapp 💬