'പഴംതീനി വവ്വാലുകള്‍': ആന്റണിയെ വിമര്‍ശിച്ചവര്‍ക്കെതിരെ കെപിസിസി ട്രഷറര്‍

  |   Keralanews

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന്റെ പേരിൽ എ.കെ ആന്റണിയേയും കെ.സി വേണുഗോപാലിനേയും കുറ്റപ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമർശവുമായി കെ.പി.സി.സി ട്രഷറർ ജോൺസൺ ഏബ്രഹാം. രാഷ്ട്രീയ വിശുദ്ധിയുടെയും,ധാർമ്മികതയുടെയും,സത്യസന്ധതയുടെയും ദേശീയ രാഷ്ട്രീയത്തിലെ വിളക്കുമരമാണ് എ.കെ ആന്റണി. ആ റോൾ മോഡൽ ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളിൽ എന്നും കോൺഗ്രസിന് മുതൽക്കൂട്ടാണ്.

എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വിശ്വസ്തത ആർജ്ജിക്കുകയും ചെയ്ത കെ.സി വേണുഗോപാലിനെതിരെയും സമാനമായ ആക്രമണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചു വിട്ടിരിക്കുന്നു.

രാഹുൽഗാന്ധി എന്നിവരോടൊപ്പം മുൻനിര പോരാട്ടക്കാരനായി സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ കഴിവ് തെളിയിച്ചപ്പോൾ മുതലാണ് കെ.സി യെയും ലക്ഷ്യമിട്ട് തുടങ്ങിയത്. പാർട്ടി അഭിമുഖീകരിക്കുന്ന നിർണ്ണായക പ്രതിസന്ധിയിൽ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണങ്ങളായി ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന, കർട്ടന്റെ പിറകിൽ നിൽക്കുന്ന വിഡ്ഢികളുടെ ലോകത്തു ജീവിക്കുന്ന ഇത്തരം പഴം തീനി വവ്വാലുകൾ ക്കെതിരെതികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത പരാജയം നേരിടേണ്ടി വന്നു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതു സംബന്ധിച്ച് അനശ്ചിതാവസ്ഥ നിലനില്ക്കുന്നു. ഈ അവസരം ഉപയോഗിച്ചുകൊണ്ട് പാർട്ടിയുടെ സ്നേഹിതൻമാരും അഭ്യൂദയകാംക്ഷികളും ആണെന്ന വ്യാജേന പാർട്ടിപ്രവർത്തകരിൽ നിരാശയും അന്യതാ ബോധവും വളർത്താനും കോൺഗ്രസ് പാർട്ടിയുടെ സമുന്നതരായ നേതാക്കളെ അധിക്ഷേപിക്കുന്നതിനും ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു....

ഫോട്ടോ http://v.duta.us/Y1Vk3wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7sTc1QAA

📲 Get Kerala News on Whatsapp 💬