മണമ്പൂർ പാലത്തിനുകീഴിൽ അറവുമാലിന്യം തള്ളി

  |   Thiruvananthapuramnews

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ എം.എൽ.എ.പാലത്തിനുകീഴിലെ തോട്ടിൽ അറവുമാലിന്യം തള്ളിയതുമൂലം ദുർഗന്ധവും രോഗഭീതിയിലും നാട്ടുകാർ. പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയും അല്ലാതെയുമാണ് തള്ളിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലാകാം മാലിന്യം തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്.ചീഞ്ഞുനാറിയ മാലിന്യം നായ്ക്കൾ കടിച്ചുവലിച്ച് മറ്റിടങ്ങളിൽ കൊണ്ടിടുകയും അത് കാക്കയും മറ്റും കൊത്തിവലിച്ച് വീടുകൾക്കുസമീപം കൊണ്ടിടുകയും ചെയ്യുന്നു. ഇതുമൂലം വ്യാപകമായ ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുന്നതായും നാട്ടുകാർ പറയുന്നു. ഇതിനുമുൻപും സമീപ പ്രദേശങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുമ്പോൾ അധികൃതരോട് പരാതിപ്പെട്ടാലും നടപടിയുണ്ടാകാത്തതിനാൽ നാട്ടുകാർചേർന്ന് മറവുചെയ്യുമായിരുന്നു. ഇത്തവണ മാലിന്യം കൂടുതലായതിനാലും ദുർഗന്ധം അസഹനീയമായതിനാലും നാട്ടുകാർക്ക് അടുക്കാൻ പോലും കഴിയുന്നില്ല. പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം ഹീന പ്രവൃത്തിയിലേർപ്പെടുന്നവർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

ഫോട്ടോ http://v.duta.us/iU5LxAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Li4-GAAA

📲 Get Thiruvananthapuram News on Whatsapp 💬