മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ആറാഴ്ചത്തേക്ക് പൊളിക്കില്ല, തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

  |   Keralanews

ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ തത്കാലം പൊളിക്കേണ്ടതില്ല. തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ചത്തേക്കാണ് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുന്നത്. അപ്പാർട്ട്മെന്റുകൾ അതുവരെ പൊളിച്ചുമാറ്റില്ല. താമസക്കാർ നൽകിയ റിട്ട് ഹർജി, അപ്പാർട്ട്മെന്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ജൂലൈ ആദ്യവാരം ബെഞ്ച് ഹർജി പരിഗണിക്കും. അവധി കഴിഞ്ഞ് ജൂലൈയിലാണ് കോടതി തുറക്കുക. അപ്പോൾ ഹർജിയുടെ കൂടുതൽ കാര്യങ്ങൾ കോടതി പരിഗണിക്കും. തീരപരിപാലനമേഖലയിലാണ് ഫ്ളാറ്റുകളെന്ന കാര്യം നിർമാതാക്കൾ തങ്ങളെ അറിയിച്ചില്ലെന്നും പഞ്ചായത്ത് അനുമതി നൽകിയിരുന്നതാണെന്നും താമസക്കാർ ഹർജിയിൽ പറഞ്ഞിരുന്നു.

എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയിൽ നിർമിച്ച ഫ്ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.

Content Highlights:Apartments in Marat Panchayath, SC issue maintain Status quo order...

ഫോട്ടോ http://v.duta.us/Z-oAJQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TAtPIgAA

📲 Get Kerala News on Whatsapp 💬