മഴയെത്തി ഒപ്പം കാറ്റും: വ്യാപകനാശം

  |   Pathanamthittanews

പത്തനംതിട്ട: കടുത്ത വേനലിന് അവസാനമായി കാലവർഷമെത്തി. ഒപ്പം നാശനഷ്ടവും. മഴയ്കൊപ്പം വീശിയടിച്ച കാറ്റിൽ ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടം സംഭവിച്ചു. വീടുകൾക്ക് നാശം പറ്റി. മരങ്ങൾ വീണ് പലയിടത്തും ഗതാഗതം മുടങ്ങി.

തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ ഇരുനിലകെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റും തകർന്നു. ഞായറാഴ്ച രാവിലെമുതൽ ജില്ലയിൽ കനത്തമഴ പെയ്തു. ശക്തമായകാറ്റിൽ തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിന്റെ റൂഫിങ് തകർന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ മിനി ഓഡിറ്റോറിയമുള്ള ഇരുനിലകെട്ടിടത്തിന്റെ മുകളിലെ ഷീറ്റാണ് തകർന്നുവീണത്. ഒരുവർഷം മുമ്പ് നവീകരിച്ച കെട്ടിടമാണിത്. സ്കൂളിന് അവധിയായതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.

റാന്നി: ഇടിമിന്നലിൽ പുല്ലൂപ്രത്ത് കോന്നാത്ത് ആഷ്ലി തോമസ് ഏബ്രഹാമിന്റെ വീട്ടിൽ നാശനഷ്ടമുണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ ഇടിമിന്നലാണ് നാശം വിതച്ചത്. വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു. സ്വിച്ച് ബോർഡുകൾ പലതും പൊട്ടിത്തെറിച്ചു. ജനാലചില്ലുകൾ പൊട്ടിവീണു. വീടിന്റെ ഭിത്തിയിലും തറയിലും വിള്ളലുണ്ടായി.

കാറ്റിൽ മരം വീണ് റാന്നി-കോഴഞ്ചേരി റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. റാന്നി ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്....

ഫോട്ടോ http://v.duta.us/3CcLDwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/hqTSpQAA

📲 Get Pathanamthitta News on Whatsapp 💬