മഴയെത്തി; തിരുവല്ലാ നഗരം ചെളിയിൽ മുങ്ങി

  |   Pathanamthittanews

തിരുവല്ല: കഴിഞ്ഞദിവസം വരെ പൊടിനിറഞ്ഞ നഗരം മഴയെത്തിയതോടെ ചെളിയിൽ മൂടി. എം.സി. റോഡിലും ടി.കെ. റോഡിലും ചെളിനിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നു.

സ്വകാര്യ ബസ്സ്റ്റാൻഡിനുസമീപം ബി വൺ ബി വൺ റോഡിൽ ബൈപ്പാസ് മുറിച്ചുകടക്കുന്ന ഭാഗത്ത് ചെളിയിൽ കുഴഞ്ഞാണ് യാത്ര. ബൈപ്പാസിന്റെ പണി തുടങ്ങിയതുമുതൽ കഴിഞ്ഞ രണ്ട് മഴക്കാലത്തും ഇവിടെ ചെളിക്കുളമായി കിടന്നത് യാത്രാദുരിതം ഉണ്ടാക്കിയിരുന്നു. ബി വൺ റോഡ് കടന്നാലുടൻ ബൈപ്പാസിന്റെ ഫ്ളൈഓവർ തുടങ്ങുകയാണ്.

അലൈൻമെന്റ് ശരിയാക്കാൻ ബൈപ്പാസ് പാത അല്പം ഉയർത്തിയാണ് ബി വൺ റോഡുകടന്നുപോകുന്നത്. പണി കഴിയുന്നതോടെ ബൈപ്പാസിലെ പ്രധാന കവലയായി മാറുന്ന ഇവിടെ ആനുപാതികമായി ബി വൺ റോഡിലും ഉയർത്തൽ നടത്തി. കഴിഞ്ഞയിടെ ടാറിങ്ങ് നടത്തിയപ്പോൾ ഫ്ളൈഓവർ വരെയുള്ള ബി വൺ റോഡിലെ ഭാഗം ഒഴിവാക്കി. മണ്ണ് ഉറപ്പിച്ചിട്ടിരിക്കുകയാണെങ്കിലും മഴപെയ്യുമ്പോൾ കടന്നുപോകുന്ന വാഹനങ്ങളുടെ വീൽട്രാക്ക് രൂപപ്പെടുന്നുണ്ട്.

ഇവിടെ വെള്ളം കെട്ടിനിന്നാണ് ദുരിതയാത്രയൊരുക്കുന്നത്. നഗരത്തിലൂടെയുള്ള എം.സി. റോഡിൽ കെ.എസ്.ടി.പി. നവീകരണ ജോലി തുടങ്ങിയെങ്കിലും പാതിപ്പണികളെ പൂർത്തിയായിട്ടുള്ളൂ. പൈപ്പുലൈനുകൾ മാറ്റിയിടുന്നതിന് എടുത്ത കുഴികൾ പലയിടത്തും മൂടിയിട്ടില്ല. കുഴികൾക്ക് അരികിൽ ഉയർന്നുനിൽക്കുന്ന മണ്ണ് മഴയത്തൊലിച്ച് റോഡിലാകെ പരക്കുന്നു. കാൽനടയാത്ര തടയുംവിധമാണ് കുരിശുകവലയിലും എസ്.സി.എസ്. കവലയിലും ചെളിവെള്ളം കെട്ടുന്നത്....

ഫോട്ടോ http://v.duta.us/yfS23AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DCqZGwAA

📲 Get Pathanamthitta News on Whatsapp 💬