രാഹുല്‍ജി കേരളാ മുഖ്യമന്ത്രിയാകണം; സന്തോഷ് പണ്ഡിറ്റിന്റെ ഐഡിയ ഇങ്ങനെ

  |   Keralanews

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് രാഷ്ട്രീയ നിരീക്ഷണം നടത്തിയിരിക്കുന്നത്.

രാഹുൽജി യുടെ വയനാട് പര്യടനം ഒരു വൻ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാൻ എല്ലായിടത്തും വൻ ജനാവലി വരുന്നുണ്ട്.

എന്റെ ഒരു അഭിപ്രായത്തിൽ ഇനി വരുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മുന്നിൽ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ. പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുൽജി ഭരിക്കുന്നതിനിടയിൽ ആകും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ്വരിക. ആദ്യം അതിൽ മത്സരിക്കാതിരിക്കുക. എന്നാൽ കോൺഗ്രസിന് 300+ സീറ്റ് കിട്ടിയാൽ ഉടനെ വയനാട്ടിൽ അപ്പോഴത്തെ എംപിയോട് രാജി വെക്കുവാൻ നിർദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 333-ലധികം സീറ്റുമായി മോദിജീ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ രാഹുൽജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയിൽപ്രവർത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ.....

ഫോട്ടോ http://v.duta.us/u07XUwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LTvIHQAA

📲 Get Kerala News on Whatsapp 💬