വൈദ്യുതിത്തൂണിലിടിച്ചത് നന്നായി... രണ്ടടികൂടി മാറിയാൽ മുപ്പതടി താഴ്ചയിലേക്ക്

  |   Kottayamnews

പൊൻകുന്നം: ഈ അപകടം കണ്ട ഏവരും പറഞ്ഞു; ബസ് വൈദ്യുതിത്തൂണിലിടിച്ചത് നന്നായി. അല്ലെങ്കിൽ രണ്ടടികൂടി മാറിയാൽ മുപ്പതടി താഴ്ചയിലേക്കാവും ബസ് മറിയുക. അതൊരു ദുരന്തമാവുമായിരുന്നു. കെ.കെ.റോഡിൽ ഇളമ്പള്ളി കവലയിൽ ഞായറാഴ്ച പകൽ 1.50-ന് നടന്ന അപകടത്തിലാണ് വൈദ്യുതിത്തൂൺ രക്ഷയായത്. കോട്ടയം-വട്ടക്കാവ് റൂട്ടിലോടുന്ന എം.എം.എസ്.ബസ് എതിരെ രണ്ട് കാറുകൾ സമാന്തരമായി കയറിവന്നപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് വഴിയോരത്തെ വൈദ്യുതിത്തൂണിലിടിച്ചത്. തൂണൊടിഞ്ഞ് ഒരുഭാഗം ബസിനു മുകളിലായി. കമ്പികൾ പൊട്ടിവീണു. ആർക്കും പരിക്കില്ലാതെ രക്ഷപെടുകയും ചെയ്തു.തൂണിലിടിച്ച് ബസ് നിന്നതിന്റെ രണ്ടടിക്കപ്പുറം മുപ്പതടി താഴ്ചയാണ്. വളവും ഇറക്കവുമായ ഭാഗമാണിത്. ഇരുനൂറുമീറ്ററോളം ഭാഗത്ത് റോഡിന്റെ ഒരുവശം താഴ്ചയുള്ള ഇവിടെ മുൻപിലുള്ള വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ക്രാഷ്ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ അപകടസാധ്യതയേറെയാണിവിടെ....

ഫോട്ടോ http://v.duta.us/fkulhAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/de2RjwAA

📲 Get Kottayam News on Whatsapp 💬